Knock Shrine-ല്‍ പകല്‍സമയത്ത് ലൈംഗിക അതിക്രമം: കുറ്റവാളിയെ കണ്ടെത്താനായില്ല; മയോവില്‍ വിശ്വാസികളുടെ പ്രതിഷേധം ശക്തമാകുന്നു.

മായോ: കത്തോലിക്കാ വിശ്വാസികളുടെ പ്രധാന ആരാധന കേന്ദ്രമായ Knock Shrine-ല്‍ പകല്‍വെളിച്ചത്തില്‍ ലൈംഗിക അതിക്രമം. കഴിഞ്ഞ ഫെബ്രുവരി 9-ന് ഉച്ചതിരിഞ്ഞ് പ്രാര്‍ത്ഥനാ സമയത്താണ് ഒരു സ്ത്രീക്ക് നേരെ ആക്രമണമുണ്ടായത്. വിവരം ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാരനെ അറിയിച്ചെങ്കിലും കുറ്റവാളിയെ പിടികൂടാന്‍ കഴിഞ്ഞില്ല.

ഗാര്‍ഡ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കുറ്റവാളിയെ കണ്ടെത്താന്‍ കഴിയാത്തത് വിശ്വാസികള്‍ക്കിടയില്‍ പരിഭ്രാന്തിപരത്തി. പരിപാവനമായ ആരാധനാ കേന്ദ്രത്തില്‍ ലൈംഗീക പീഡനം നേരിടേണ്ടി വരുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതോടെ സ്ത്രീകള്‍ക്ക് സമാധാനത്തോടെ പ്രാര്‍ത്ഥന നടത്താന്‍പോലും കഴിയുന്നില്ലെന്ന് കമ്യുണിറ്റി അംഗങ്ങളായ സ്ത്രീകള്‍ പറയുന്നു.

തീര്‍ത്ഥാടന സീസണ്‍ ആരംഭിക്കുന്നതോടെ വന്‍ തിരക്ക് അനുഭവപ്പെടുന്ന Knock Shrine-ല്‍ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ പ്രതിവര്‍ഷം 1.5 മില്യണ്‍ ആളുകള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഈ സംഭവത്തിന് ദൃസാക്ഷികളായവരോ, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവരും Knock ഗാര്‍ഡ സ്റ്റേഷനുമായി ബദ്ധപ്പെടാന്‍ നിര്‍ദ്ദേശമുണ്ട്. (0949388102)

ഡികെ

Share this news

Leave a Reply

%d bloggers like this: