കനത്ത മഞ്ഞുവീഴ്ച; ബസ്, ട്രെയിന്‍ സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുന്നു.

ഡബ്ലിന്‍: രാജ്യത്തെ കനത്ത മഞ്ഞുവീഴ്ച പൊതു ഗതാഗത സംവിധാനത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. ഇന്നലെ ഉച്ചവരെ പ്രഖ്യാപിക്കപ്പെട്ട ഓറഞ്ച് സ്‌നോ-ഐസ് വാര്‍ണിങ് വൈകുന്നേരം 6 മണിവരെ നീട്ടിയിരുന്നു. കിഴക്കന്‍ ഭാഗത്തെ സാരമായി ബാധിച്ചു തുടങ്ങിയ മഞ്ഞുവീഴ്ച തുടര്‍ന്നുള്ള ദിവസങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.

അയര്‍ലണ്ടില്‍ ദേശീയ തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട യെല്ലോ വാര്‍ണിങ് ഇന്ന് രാവിലെയോടെ അവസാനിക്കുന്നു. കടുത്ത മഞ്ഞുവീഴ്ച ഡബ്ലിന്‍ ബസ് സര്‍വീസുകളെ പ്രതികൂലമാക്കുകയാണ്. ഡാര്‍ട്ട് സര്‍വീസുകളില്‍ പലതും നിര്‍ത്തിവെയ്ക്കപ്പെട്ടു. ബസ് എറാന്റെ 132 സര്‍വീസുകള്‍ ഇന്നലെ നിര്‍ത്തിവെച്ചത് ഉള്‍പ്പെടെ ഇന്നലെ അയര്‍ലണ്ടില്‍ പൊതു ഗതാഗതം സ്തംഭനാവസ്ഥയില്‍ തുടരുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: