കാഴ്ച ശേഷി ഇല്ലാത്തവര്‍ക്കും ഇനി അയര്‍ലണ്ടില്‍ വോട്ട് രേഖപ്പെടുത്താം

ഡബ്ലിന്‍: കാഴ്ച ശേഷി ഇല്ലാത്തവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. ബ്രെയിലി ലിപി രേഖപ്പെടുത്തിയ പ്ലാസ്റ്റിക് ഉപകരണമാണ് ഇതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തമായി ഉപയോഗിക്കാവുന്ന വോട്ടിങ് ഉപകരണം അയര്‍ലണ്ടിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ലഭിക്കും. രാജ്യത്ത് വരാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പ് മുതല്‍ ഇത് ഉപയോഗപ്പെടുത്താം.

പുതിയ സംവിധാനം വരുന്നതോടെ കാഴ്ച ഇല്ലാത്തവര്‍ക്ക് സ്വന്തമായി തന്നെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുമെന്ന് ബ്ലൈന്‍ഡ് ലീഗല്‍ അലയന്‍സ് സ്ഥാപകന്‍ റോബി സീനാഥ് അഭിപ്രായപ്പെട്ടു. അയര്‍ലണ്ടില്‍ ആദ്യമായാണ് കാഴ്ച്ച ശേഷി ഇല്ലാത്തവര്‍ക്ക് വേണ്ടി മാത്രം തയ്യാറാക്കിയ വോട്ടിംഗ് സംവിധാനം നിലവില്‍ വരുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: