എന്റെ അനുജന്റെ മുഖം വ്യക്തവും വിരലുകള്‍ പൂര്‍ണവും ആയിരുന്നു: മുന്‍ UCD വിദ്യാര്‍ത്ഥി നേതാവ്

അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്ര വിഷയത്തില്‍ നടക്കാനിരിക്കുന്ന റെഫറണ്ടത്തില്‍ യുവതലമുറയാകും വിധിനിര്‍ണ്ണയിക്കുകയെന്ന് പ്രോലൈഫ് പ്രവര്‍ത്തകയായ കാത്തി അസ്‌കോഫ്. അതേസമയം യുവജനങ്ങള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ അമിതമായി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ഗര്‍ഭച്ഛിദ്രത്തെ സംബന്ധിച്ച് തെറ്റായ വസ്തുതകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുവജനങ്ങളെ പ്രോലൈഫ് നിലപാടുള്ളവരാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് കാത്തി സൂചിപ്പിക്കുന്നു. മെയ് മാസം അവസാനത്തോടെ അയര്‍ലണ്ടില്‍ നടക്കാനിരിക്കുന്ന ഗര്‍ഭഛിദ്ര വിഷയത്തിലെ വോട്ടെടുപ്പിന് മുന്നോടിയായി പ്രോലൈഫ് ക്യാംപെയ്‌നുമായി രാജ്യം ചുറ്റി സഞ്ചരിക്കുകയാണ് കാത്തി.

ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും പ്രോലൈഫ് ക്യാംപെയ്ന്റെ സജീവ പ്രവര്‍ത്തകയുമാണ് ഡബ്ലിനില്‍ നിന്നുള്ള ഇരുപത് വയസുകാരിയായ കാത്തി അസ്‌കോഫ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള മാഗസിനില്‍ നിന്നും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിച്ചുകൊണ്ടുള്ള വിവരങ്ങള്‍ ഒഴിവാക്കിയതിന് കഴിഞ വര്‍ഷം കാത്തിയെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു. പ്രോലൈഫ് പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ കാത്തി ഇപ്പോള്‍ രാജ്യമൊട്ടാകെ ചുറ്റി ആറ് ആഴ്ച നീളുന്ന പ്രോലൈഫ് ക്യാംപെയ്ന്‍ നടത്തി വരികയാണ്.

പതിനഞ്ച് വയസുള്ളപ്പോള്‍ തന്റെ മാതാവ് ഗര്‍ഭഛിദ്രം നടത്തിയ സംഭവമാണ് പ്രൊലൈഫ് ക്യാംപെയ്‌നില്‍ ഭാഗമാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് കാത്തി പറയുന്നു. 13 ആഴ്ച പൂര്‍ത്തിയായപ്പോഴാണ് തന്റെ മാതാവ് ഗര്‍ഭഛിദ്രം നടത്തുന്നത്. അന്ന് എന്റെ കുഞ്ഞനുജനെ മുഖം വ്യക്തവും വിരലുകള്‍ പൂര്‍ണ്ണവും ആയിരുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. വ്യക്തമായ മനുഷ്യ രൂപമായിരുന്നു അന്ന് ഞാന്‍ ദര്‍ശിച്ചത്. ആ സംഭവം എന്റെ മനസിനെ വേട്ടയാടി. പിറക്കാതെ പോകുന്ന കുരുന്നുകള്‍ക്ക് വേണ്ടി ശബ്ദിക്കണമെന്ന് ഞാന്‍ തീരുമാനമെടുത്തു.

പ്രചാരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും എട്ടാം ഭേദഗതിയെ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ അര്‍ലണ്ടിലെ ജനങ്ങള്‍ താല്പര്യം കാണിക്കുന്നതായും ഇവര്‍ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന റെഫറണ്ടത്തെകുറിച്ച് ജനങ്ങള്‍ ബോധവാന്മാരാണ്, ചര്‍ച്ചയുടെ ഇരുവശങ്ങളും കേള്‍ക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ എട്ടാം ഭേദഗതിയെ വളച്ചൊടിക്കുന്ന പ്രചാരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. ഇത് യുവജനങ്ങളെ ശശിയായ തീരുമാനം എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധ്യതയുണ്ട്. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടാന്‍ യുവതലമുറ കഠിനമായി അധ്വാനിക്കേണ്ടി വരും.

സകലര്‍ക്കും ജീവിക്കാനുള്ള അവകാശം സാംസ്‌കാരികവിരുദ്ധവും യുക്തി രഹിതവുമായി വളച്ചൊടിക്കപ്പെടുകയാണെന്ന് കാത്തി വ്യക്തമാക്കുന്നു.ജീവന്റെ മഹത്വത്തെക്കുച്ച് യുവതലമുറയെ ബോധവാന്മാരാക്കാന്‍ സാധിച്ചാല്‍ വോട്ടെടുപ്പില്‍ വിജയം പ്രോലൈഫ് പക്ഷത്തിന് തന്നെയാകുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

‘എല്ലാ മനുഷ്യരും അടിസ്ഥാനപരമായി പ്രോലൈഫ് മനോഭാവമുള്ളവരാണ്. ഒരു ജീവനെ നശിപ്പിക്കുന്നത് ശരിയായ കാര്യമാണെന്ന് ആരും കരുതില്ല. എട്ടാം ഭേദഗതി എന്നുള്ളത് മനുഷ്യാവകാശ പ്രശ്‌നമാണ്, അത് അത്ര സങ്കീര്‍ണ്ണമായ കാര്യമല്ല’ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം എന്താണെന്നറിയാന്‍ പ്രോ-ലൈഫ് ക്യാംപെയ്‌നുകള്‍ ഇടയാക്കുന്നതായി കാത്തി വ്യക്തമാക്കുന്നു.

അയര്‍ലന്റിലെ എട്ടാം ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യത്തെ ശക്തമായി എതിര്‍ക്കുമെന്നും. വോട്ടെടുപ്പില്‍ ഓരോ മനുഷ്യജീവന്റെയും മഹത്വത്തെ മാനിക്കുന്ന പ്രോലൈഫ് പക്ഷത്തിന് വിജയം ലഭിക്കുമെന്നും കാത്തി അസ്‌കോഫ് പ്രത്യാശിക്കുന്നു

 

 

എ എം

Share this news

Leave a Reply

%d bloggers like this: