എയര്‍പോര്‍ട്ടുകളില്‍ സുഖമായി ഉറങ്ങാം: സ്ലീപ് പോഡുകള്‍ വരുന്നു

രാത്രി യാത്രികര്‍ ഹോട്ടലുകളിലോ മറ്റോ തങ്ങാതെ അവരുടെ ഉറക്കം വിമാനത്തില്‍ തന്നെ ആക്കാറാണ് പതിവ്. എന്നാല്‍ വിമാനത്തില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടാണ്, അതിലും ബുദ്ധിമുട്ടാണ് എയര്‍പോര്‍ട്ടില്‍ ഇരുന്ന് ഉറങ്ങുന്നത്. ടെര്‍മിനലിലെ കസേരകളില്‍ കൈപ്പിടി ഉള്ളതിനാല്‍ ഇരുന്ന് ഉറങ്ങാനും വളരെ ബുദ്ധിമുട്ടാണ്. ബിസിനസ് ക്ലാസ് ലോഞ്ചുകളിലായാലും, വര്‍ക്ക്‌സ്‌പെയിസിനെ കൂടുതല്‍ സുഖകരമായ ഉറക്കത്തിനായി ആളുകള്‍ ഉപയോഗിക്കാറുണ്ട്.

ഇനി ഇത്തരത്തിലുള്ള അഭ്യാസപ്രകടനങ്ങളുടെ ആവശ്യമില്ല. എയര്‍പോര്‍ട്ടുകളില്‍ കൂടുതല്‍ സ്ലീപ് പോഡുകള്‍ വരാന്‍ പോവുകയാണ്. കഴിഞ്ഞ മാസം, വാഷിംഗ്ടണ്‍ ഡള്ളസ് ഇന്റര്‍നാഷണല്‍ ഒരു കമ്പനിയോട് യാത്രികര്‍ക്കായി ഉറങ്ങാനും, വിശ്രമിക്കാനും, ജോലി ചെയ്യാനും ഒരു സൗകര്യപ്രദമായ സ്ഥലം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. മെക്‌സിക്കോ സിറ്റി എയര്‍പോര്‍ട്ട് സ്ലീപ് പോഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഒരു രാത്രി ചിലവഴിക്കുന്നതിന് 1950 രൂപയാണ് ഈടാക്കുന്നത്. ആംസ്റ്റര്‍ഡാം, ലണ്ടന്‍, പാരീസ് എന്നിവിടങ്ങളില്‍ പോഡ്‌സ് നല്‍കുന്ന യോറ്റല്‍എയര്‍ ഈടാക്കുന്നത് 2740 രൂപയാണ്. മൂന്ന് അമേരിക്കന്‍ എയര്‍പോര്‍ട്ടിലും ഒരു എയര്‍പോര്‍ട്ടിലും കൂടി വരാന്‍ പോകുന്ന മിനിട്ട് സ്യൂട്ട്‌സിന് ചിലവ് കുറച്ച് കൂടി കൂടുതലാണ്. ഒരു മണിക്കൂറിന് 2090 രൂപയാണ് ഈടാക്കുന്നത്. പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന സ്‌നാപ്‌സിറ്റി എന്ന കമ്പനി ആദ്യ ഒരു മണിക്കൂറിന് 2930 രൂപ സ്ലീപ് പോഡുകള്‍ക്ക് ഈടാക്കും പിന്നീടുള്ള മണിക്കൂറുകളില്‍ ഈ തുക കുറഞ്ഞ് വരും.

ഈ ആശയം പുതിയതല്ല. 1970കളില്‍ ജപ്പാന്‍ ആദ്യ ക്യാംപ്‌സൂള്‍ ഹോട്ടല്‍ ആരംഭിച്ചിരുന്നു. വരാന്‍ പോകുന്ന സ്ലീപ് പോഡുകള്‍ പശ്ചിമ എയര്‍പോര്‍ട്ടുകള്‍ കീഴടക്കും. സ്ലീപ് പോഡുകള്‍ ഏഷ്യന്‍ മോഡലുകള്‍ ഉപേക്ഷിച്ച് വെസ്റ്റേണ്‍ സ്റ്റെലിലേക്ക് മാറി. ഒരാള്‍ക്ക് സുഖമായി കിടക്കാനുള്ള ഇടവും, ടെലിവിഷനും, ചാര്‍ജിംഗ് സ്റ്റേഷനും, ടൂത്ത്‌ബ്രെഷുകളും ഈ പോഡുകളില്‍ ലഭ്യമാണ്. ഇത് വിമാനയാത്രികര്‍ക്ക് ഒരു വലിയ വാര്‍ത്തയാണ്.

പുറത്തുള്ള ഹോട്ടലുകള്‍ക്ക് എയര്‍പോര്‍ട്ടിലെ ഈ പുതിയ സംഭവം ഒരു വെല്ലുവിളി ആയിരിക്കും. എയര്‍ലൈന്‍ ക്രൂകള്‍ക്കും, കുടുങ്ങി കിടക്കുന്ന യാത്രികര്‍ക്കും താമസൗകര്യവും, എയര്‍പോര്‍ട്ടിലേക്കും പുറത്തേക്കും പോകാനുള്ള സൗകര്യവും ഒരുക്കി കൊടുക്കുന്ന ഹോട്ടലുകളുമായി എയര്‍പോര്‍ട്ടുകള്‍ക്ക് നല്ല ബന്ധമാണുള്ളത്. എന്നാല്‍ ഈ കുറഞ്ഞ നിരക്കിലുള്ളതും, സൗകര്യപ്രദവുമായ സ്ലീപ് പോഡുകള്‍ എത്തിക്കഴിഞ്ഞാല്‍ ഈ ഹോട്ടലുകള്‍ക്ക് ഒരു വെല്ലുവിളിയായിരിക്കും.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: