വിവാഹത്തിന് സമ്മതം മൂളിയില്ല: 16-കാരിയായ മുസ്ലിം കുട്ടിക്ക് മാതാപിതാക്കളില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡന പരമ്പര

ടെക്‌സസ്: ടെക്സാസില്‍ നിന്നും ജനുവരി മുതല്‍ കാണാതായ മുസ്ലിം കുട്ടിക്ക് കൊടിയ പീഡനം നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് മധ്യത്തോടെ കണ്ടെത്തിയ Maarib Al Hishmawi എന്ന 16-കാരി ടെക്‌സസ് പോലീസിനോട് തന്റെ അനുഭവ കഥ വിവരിച്ചതോടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

ടെക്‌സസ് ബോസ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ മാരിബ് രക്ഷിതാക്കള്‍ കണ്ടെത്തിയ യുവാവിനെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കുട്ടിയെ തല്ലിച്ചതച്ചും, ശരീരത്തില്‍ ചൂട് എണ്ണ ഒഴിച്ചും പീഡന പരമ്പര നേരിട്ട പെണ്‍കുട്ടി വീടുവിട്ട് പോവുകയായിരുന്നു. തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കളായ Abdullah Fahmi Al Hisbmawi , Hamdigah Saha Al Hismawi എന്നവര്‍ അറസ്റ്റിലായി.

പെണ്‍കുട്ടിയും യുവാവുമായി വിവാഹം നടക്കുന്നതോടെ രക്ഷിതാക്കള്‍ക്ക് 20,000 ഡോളര്‍ യുവാവ് നല്‍കാമെന്ന വാഗ്ദാനവും ഉണ്ടായിരുന്നതായി പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. പെണ്‍കുട്ടിയുടെ താഴെയുള്ള 5 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള സഹോദരങ്ങള്‍ ചൈല്‍ഡ് പ്രൊട്ടക്ട്ടീവ് സര്‍വീസിന്റെ കെയര്‍ ഹോമിലേക്ക് മാറ്റി.

ഡികെ

Share this news

Leave a Reply

%d bloggers like this: