ഈസ്റ്റര്‍ മഴയില്‍ കുതിരുമോ? ബുധനാഴ്ച മുതല്‍ വീണ്ടും കാലാവസ്ഥാ മുന്നറിയിപ്പ്: ഊഷ്മാവ് മനസ്സ് 2 ഡിഗ്രിയിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കാലാവസ്ഥാ പ്രതിസന്ധികളില്ലാതെ ഒരാഴ്ച പിന്നിടുമ്പോള്‍ ഈസ്റ്ററില്‍ രാജ്യത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍. നിലവില്‍ 11 ഡിഗ്രി വരെ ഉയര്‍ന്ന താപനില ബുധനാഴ്ച വീണ്ടും താഴും. കനത്ത മഞ്ഞുവീഴ്ചക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ദുഃഖവെള്ളി ദിവസം വന്നെത്തുമ്പോഴേക്കും താപനില മൈനസ് 2 ഡിഗ്രി വരെ എത്തിച്ചേര്‍ന്നേക്കുമെന്ന് മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കന്‍ കൗണ്ടികളെ ആയിരിക്കും കാലാവസ്ഥാ മാറ്റം പ്രതികൂലമായി ബാധിക്കുന്നത്. തണുപ്പിനും മഴക്കും ഒപ്പം ശക്തമായ കാറ്റടിക്കുമെന്ന സൂചനയാണ് കലസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. വടക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളെയായിരിക്കും വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റം കൂടുതലും ബാധിക്കുക. ഈ വര്‍ഷം മഴയിലും മഞ്ഞിലും കുതിര്‍ന്ന ഈസ്റ്ററായിരിക്കും വന്നെത്തുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: