വടക്കന്‍ ഡബ്ലിനില്‍ ഡാര്‍ട്ട് സര്‍വീസ് നിലച്ചു.

ഡബ്ലിന്‍: എന്‍ജിനിയറിങ് പണികള്‍ നടക്കുന്നതിനാല്‍ വടക്കന്‍ ഡബ്ലിനില്‍ ഇന്നും നാളെയും ഡാര്‍ട്ട് സര്‍വീസ് ഉണ്ടായിരിക്കില്ല. ഡബ്ലിന്‍-കൊണാലി-റഷ്-ലെസ്‌കിനും ഇടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടന്നുവരുന്നതിനാലാണ് സര്‍വീസിന് മുടക്കം നേരിട്ടത്. റെയില്‍വേ ടിക്കറ്റ് എടുത്തവര്‍ക്ക് ഡബ്ലിന്‍ ബസ് സര്‍വീസില്‍ യാത്ര ചെയ്യാം.

ഈസ്റ്റര്‍ ദിനമായ തിങ്കളാഴ്ച ആയിരിക്കും സര്‍വീസ് പുനരാരംഭിക്കുക. ഈസ്റ്റര്‍ ദിനത്തില്‍ ഐറിഷ് റെയില്‍ സര്‍വീസുകളില്‍ ചിലതിന് തടസ്സം നേരിടുമെന്ന് റെയില്‍വേ അറിയിപ്പ് നല്‍കിയിരുന്നു. യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ ഐറിഷ് റെയിലിന്റെ വെബ് സൈറ്റില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാനും അറിയിപ്പ് ഉണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: