അയര്‍ലണ്ടില്‍ വില്പനക്കെത്തുന്ന പുതിയ കാറുകളില്‍ എമര്‍ജന്‍സി ഡയല്‍ സംവിധാനം.

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിപണിയില്‍ എത്തുന്ന പുതിയ കാറുകള്‍ക്ക് Emergency Call Answering Services (ECAS) എന്ന സംവിധാനം നിലവില്‍ വന്നു. ഓട്ടത്തിനിടെ വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ ഓട്ടോമാറ്റിക് ആയി എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് വിവരം അറിയിക്കുന്ന e-call സംവിധാനമാണ് കാറുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. അപകട സമയത്ത് വാഹനത്തിലുള്ളവര്‍ അബോധാവസ്ഥയിലായാലും ഇതില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ വിവരം കൈമാറും.

രാജ്യത്തെ വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങളില്‍ ഉടനടിയുള്ള വൈദ്യസഹായം ലഭിക്കാതെ നിരവധി മരണങ്ങളാണ് സംഭവിക്കുന്നത്. അപകട സ്ഥലം കൃത്യമായി അറിയാന്‍ കഴിയുന്നതോടെ അപകട മരണങ്ങളും കുറക്കാന്‍ സാധിക്കും. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം നിലവില്‍ ഉള്ള ഇലക്ട്രോണിക് കാളിംഗ് സംവിധാനം ആദ്യമായാണ് അയര്‍ലണ്ടില്‍ എത്തുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: