അധ്യാപകര്‍ക്കിടയിലെ ശമ്പള അസമത്വം അവസാനിപ്പിക്കണം. അധ്യാപക സംഘടനകളുടെ പ്രതിഷേധ സ്വരം വീണ്ടും ഉയര്‍ന്നു.

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അധ്യാപക ജീവനക്കാര്‍ക്കിടയില്‍ തുടരുന്ന അസമത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അധ്യാപക സംഘടനകള്‍ വീണ്ടും രംഗത്തെത്തി. ഐറിഷ് നാഷണല്‍ ടീച്ചേര്‍സ് യൂണിയന്റെ വാര്‍ഷിക സമ്മേളനത്തില്‍ വിവിധ അധ്യാപക സംഘടനകള്‍ കൂടുതലും ചര്‍ച്ച നടത്തിയത് ജീവനക്കാര്‍ക്കിടയിലെ അസമത്വം ഉയരുന്നു.

അയര്‍ലണ്ടില്‍ നിലവില്‍ 2011-നു മുന്‍പ് ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് കൂടുതല്‍ ശമ്പള സ്‌കെയിലും, 2011-നു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് കുറഞ്ഞ ശമ്പളവുമാണ് തുടരുന്നത്. ഇത് അധ്യാപകരുടെ വാര്‍ഷിക വരുമാനത്തില്‍ ലക്ഷക്കണക്കിന് യൂറോയുടെ വ്യത്യാസം സൃഷ്ടിക്കുന്നു.

ഒരേ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഇത്തരം അസമത്വം അംഗീകരിക്കില്ലെന്ന് അധ്യാപക സംഘടനകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ആവശ്യമെങ്കില്‍ തുടര്‍ച്ചയായ സമരം നടത്തുമെന്നും സംഘടനകള്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ വകുപ്പുമായും പബ്ലിക് എക്‌സ്‌പെന്‍ഡിച്ചറുമായും സംഘടനകള്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.

ഡികെ

Share this news

Leave a Reply

%d bloggers like this: