ചൈനീസ് സ്പെയ്സ് ലാബ് തെക്കന്‍ ശാന്ത സമുദ്രത്തിനു മുകളില്‍ കത്തിയെരിഞ്ഞു

ബീജിയിങ്: പ്രവര്‍ത്തനം നിലച്ച ചൈനയുടെ Tiangong-1 എന്ന സ്പേസ് സ്റ്റേഷന്‍ തെക്കന്‍ ശാന്ത സമുദ്രത്തിന് മുകളില്‍ കത്തിയെരിഞ്ഞു. 8.5 ടണ്‍ ഭാരമുള്ള സ്പേസ് ലാബ് ഭൂമിയില്‍ പതിക്കുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് ഇന്ന് ചൈന സമയം 1.15 എ.എം-ഓടെ ലാബ് പൂര്‍ണമായും കത്തിയെരിഞ്ഞത്.

ഭൂമിയിലെത്തും മുന്‍പ് തന്നെ കത്തിയെരിഞ്ഞതിനാല്‍ ഇതിന്റെ ഭാഗങ്ങള്‍ കടലില്‍ പതിക്കാന്‍ സാധ്യതയില്ലെന്നാണ് ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ വാദം. പേടകത്തിന്റെ കത്തിയെരിയല്‍ ലോകത്തിലെ എല്ലാ സ്പേസ് സ്റ്റേഷനുകളും നിരീക്ഷണ വിധേയമാക്കി. 2016 ആകുന്നതോടെ കാലാവധി പൂര്‍ത്തിയാക്കി Tiangona-1 ഭൂമിയോട് അടുത്തുവന്നത് പരിഭ്രാന്തി പരത്തിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: