ഡബ്ലിനില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷയില്ല.

ഡബ്ലിന്‍: വിദ്യാര്‍ത്ഥികളുടെ താമസസൗകര്യങ്ങള്‍ക്ക് വാടക കുതിച്ചുയരുന്നതില്‍ ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്‍ പ്രതിഷേധം രേഖപ്പെടുത്തി. ആഴ്ചയില്‍ 300 യൂറോ വരെ താമസ സൗകര്യത്തിന് നല്‍കേണ്ടി വരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ ബാധ്യതയുണ്ടാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കുന്ന സ്വകാര്യ അപ്പാര്‍ട്ട്‌മെന്റുകള്‍ കൂടെ നിയന്ത്രികകണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ ഹൗസിങ് മിനിസ്റ്റര്‍ യോഗന്‍ മര്‍ഫിയുമായി കൂടിക്കാഴ്ച നടത്തും.

അടുത്ത വര്‍ഷം 27 ശതമാനം വരെ വാടക ഉയര്‍ത്താന്‍ Shanowen Square Complex പ്രഖ്യാപിച്ചതിനെതിരെയാണ് പ്രതിഷേധം. ഡബ്ലിനില്‍ ഹൗസിങ് അപ്പാര്‍ട്‌മെന്റുകള്‍ വാടക വര്‍ധിപ്പിക്കുന്ന അതെ സമയത്തു തന്നെ വിദ്യാര്‍ത്ഥികളുടെ താമസ സൗകര്യത്തിനും വാടക ഉയര്‍ത്തുന്നത് ഡബ്ലിനില്‍ പഠിക്കാനെത്തുന്നവര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഭാരം അടിച്ചേല്പിക്കപ്പെടുന്നതിനെതിരെയാണ് വിദ്യാര്‍ത്ഥി യൂണിയന്‍ ഇടപെടല്‍ ശക്തമാക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: