വിദേശ നേഴ്സുമാര്‍ക്ക് അയര്‍ലണ്ടില്‍ നേഴ്‌സിങ് രജിസ്‌ട്രേഷന് പുതിയ മാനദണ്ഡങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നേഴ്‌സിങ് രജിസ്ട്രേഷനുള്ള പുതിയ മാനദണ്ഡങ്ങള്‍ ഏപ്രില്‍ 2 മുതല്‍ നിലവില്‍ വന്നു. അമേരിക്ക, ന്യൂസിലാന്‍ഡ്, കാനഡ, ഓസ്ട്രേലിയ, യു.കെ എന്നീ രാജ്യങ്ങള്‍ നേഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഭാഷാ പരിജ്ഞാന ടെസ്റ്റുകള്‍ ഇല്ലാതെ തന്നെ നേരിട്ട് എന്‍.എം.ബി.ഐ രെജിസ്‌ട്രേഷന്‍ നടത്താം. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ 5 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 3 വര്‍ഷമെങ്കിലും നേഴ്‌സിങ് ജോലി ചെയ്തവര്‍ക്കും ഐ.ഇ.എന്‍.ടി.എസ്, ഓ.ഇ.ടി പോലുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ആവശ്യമില്ല. ഈ വിഭാഗത്തില്‍പ്പെടാത്ത വിദേശിയരായ നേഴ്സുമാര്‍; അവര്‍ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ടവരാണെങ്കിലും ഭാഷ പരിജ്ഞാന പരീക്ഷ പാസാകേണ്ടതുണ്ട്. ഇവര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐ.ഇ.എല്‍.ടി.എസ് പാസായിട്ടുള്ള ഉദ്യോഗാര്‍ത്ഥികളാണെങ്കില്‍ വീണ്ടും പരീക്ഷയെഴുതി നിശ്ചിത സ്‌കോര്‍ നേടുകയും വേണം.  വിദേശ നേഴ്സുമാര്‍ക്ക് അയര്‍ലണ്ടില്‍ ഏപ്രില്‍ 2 മുതല്‍ എന്‍.എം.ബി.ഐ രജിസ്‌ട്രേഷന് ഈ നിയമമായിരിക്കും ബാധകമാവുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: