ലിഗയെ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് കണ്ടതായ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പോലീസ്; ലീഗയുടെ തിരോധാനം പോലീസിനെ കുഴയ്ക്കുന്നു

കേരളത്തില്‍ കാണാതായ അയര്‍ലണ്ട് വനിത ലിഗയെ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് കണ്ടതായ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പോലീസ്. കണ്ടതായി പറഞ്ഞ വിദേശ ദമ്പതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു.

ഇന്നലെ ഉച്ചയോടെ രാമേശ്വരത്തില്‍ നിന്നും കോവളത്തെത്തിയ ബല്‍ജിയന്‍ സ്വദേശികളാണ് ലിഗയെ വ്യാഴാഴ്ച രാത്രി 8 മണിയോടെ രാമേശ്വരം റെയില്‍വേ സ്റ്റേഷനു സമീപത്ത് കണ്ടതായി പറഞ്ഞത്. ഇന്നലെ ഉച്ചയോടെ കോവളത്തെത്തി ബീച്ചിലെ നടപ്പാതയിലൂടെ
താമസിക്കാനുള്ള ഹോട്ടലിലേക്ക് പോകുന്നതിനിടെ ലിഗയെ കാണാനില്ലെന്ന്
കാണിച്ച് ഒട്ടിച്ചിരുന്ന നോട്ടീസ് ശ്രദ്ധയില്‍ പെട്ട യുവതിയാണ്രാ മേശ്വരത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രി ഫോട്ടോയില്‍ ഉള്ള ലിഗയെ കണ്ടതായി ഹോട്ടലുകാരോട് പറഞ്ഞത്.

ഹോട്ടലുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോവളം പൊലീസെത്തി യുവതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ലിഗയെ മുഷിഞ്ഞ വേഷത്തിലും ക്ഷീണിതയായ നിലയിലുമാണ് കണ്ടതെന്ന് യുവതി കോവളം പൊലീസിനോട് പറഞ്ഞു.

വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലേയ്ക്ക് തിരച്ചിലിനായി തിരിക്കുകയായിരുന്നു. ഇതിനിടെ സഹോദരി ലില്‍സേ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി യുടെ മറുപടിയായി ലീഗ കടലില്‍ ചാടിയിരിക്കാമെന്നു പോലീസ് കോടതിയെ അറിയിച്ചു.അന്വേഷണം ഊര്‍ജിതമാക്കാന്‍ കോടതി പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: