വാട്ടര്‍ഫോര്‍ഡ് പ്രവാസി മലയാളി വാര്‍ഷിക ആഘോഷം വര്‍ണാഭമായി

അയര്‍ലന്‍ഡ് : വാട്ടര്‍ഫോര്‍ഡ് പ്രവാസി മലയാളിയുടെ ഒന്നാം വാര്‍ഷികവും, ഈസ്റ്റര്‍ വിഷു ആഘോഷവും വേറിട്ട
അനുഭവമായി. ഏപ്രില്‍ 6 -)0 തീയതി വെള്ളിയാഴ്ച്ച അഞ്ചു മണിയോട് കൂടി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു. പ്രശസ്ത ഗായകന്‍ ശ്രീ പന്തളം ബാലന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഗാനമേള സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി.

കുട്ടികള്‍ അവതരിപ്പിച്ച വൈവിധ്യങ്ങളായ കലാപരിപാടികള്‍ ചടങ്ങിന് മിഴിവേകി. തുടര്‍ന്നു നടന്ന സമൂഹ സദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തിരി താണു. എത്തിച്ചേര്‍ന്ന ഏവര്‍ക്കും, അതിലുപരിഈ സംഘടനയെ നെഞ്ചിലേറ്റിയ എല്ലാവര്‍ക്കും സംഘാടകര്‍ നന്ദിരേഖപ്പെടുത്തി.

 

 

 

( വാര്‍ത്ത : ഷാജി ജോണ്‍ പന്തളം )

Share this news

Leave a Reply

%d bloggers like this: