മലയാളി കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ കാലിഫോര്‍ണിയയില്‍ കാണാതായി

കലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ കാണാതായി. വിനോദ യാത്രയ്ക്ക് പോയ ഇവരെക്കുറിച്ച് അഞ്ച് ദിവസമായി ഒരു വിവരവുമില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സൂറത്തില്‍ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയെയും കുടംബത്തെയുമാണ് കാണാതായത്. കഴിഞ്ഞ ബുധനാഴ്ച പോര്‍ട്ട്ലന്റിലേക്ക് വിനോദയാത്ര പോയതായിരുന്നു ഇവര്‍.

സന്ദീപിന്റെ ഭാര്യ സൗമ്യ കൊച്ചി സ്വദേശിയാണ്. കാറിലാണ് ഇവര്‍ പോയത്. ഇവര്‍ക്കൊപ്പം മക്കളായ സിദ്ധാന്തും സാച്ചിയും ഉണ്ട്. ലോസാഞ്ചത്സിനു സമീപം സാന്റാ ക്ലാരിറ്റയില്‍ യൂണിയന്‍ ബാങ്കില്‍ വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് സന്ദീപ്. ഈ മാസം നാലാം തീയതി കാലിഫോര്‍ണിയയിലെ ക്ലമാത്തിലെ ഹോളിഡേ ഇന്‍ എക്സ്പ്രസില്‍ കുടുംബം താമസിച്ചിരുന്നു. ആറിനു വ്യാഴാഴ്ച ചെക്ക് ഔട്ട് ചെയ്ത ശേഷം വിവരമൊന്നുമില്ലെന്നു ടെക്സസിലുള്ള സന്ദീപിന്റെ ബന്ധു പറഞ്ഞു. ഇതേത്തുടര്‍ന്നാണു പോലീസില്‍ വിവരമറിയിച്ചത്.

ആറാം തീയതി വ്യാഴാഴ്ച രാത്രി സാനോസെയിലുള്ള കസിന്‍ കമലിന്റെ വീട്ടില്‍ ഡിന്നറിനു എത്തുമെന്നാണു പറഞ്ഞിരുന്നത്. ക്ലമാത്തില്‍ നിന്ന് ഏഴര മണിക്കൂറേയുള്ളു സാനോസെയ്ക്ക്. അര്‍ദ്ധരാത്രി ഏറെ നേരം ഇവര്‍ കാത്തിരുന്നു. വിളിച്ചുനോക്കിയപ്പോള്‍ ഫോണില്‍ കിട്ടിയതുമില്ല. ഗുജറാത്തിലെ സൂറത്തിലാണു സന്ദീപിന്റെ കുടുംബം. 12 വര്‍ഷമായി ഇവര്‍ അമേരിക്കയിലെത്തിയിട്ട്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: