പീഡിപ്പിച്ചവരെ പിന്തുണച്ച രണ്ട് മന്ത്രിമാര്‍ രാജിവച്ചു; കത്വ വിഷയത്തില്‍ കശ്മീര്‍ സര്‍ക്കാര്‍ ഉലയുന്നു; ഇന്ത്യയിലൊട്ടാകെ പ്രധിഷേധം ആളിക്കത്തുന്നു

ശ്രീനഗര്‍: കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അക്രമികളെ പിന്തുണയ്ക്കുകയും കേസിലെ ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുക്കുകയും ചെയ്ത രണ്ട് കശ്മീര്‍ മന്ത്രിമാര്‍ രാജിവച്ചു. ബിജെപി അംഗങ്ങളായ ചൗധരി ലാല്‍ സിങും ചന്ദര്‍ പ്രകാശ് ഗംഗയുമാണ് രാജിവെച്ചത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സത് ശര്‍മ്മയ്ക്ക് ഇരുവരും രാജിക്കത്ത് കൈമാറി. സംഭവത്തില്‍ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഇവരുടെ രാജി.

മെഹ്ബൂബ മുഫ്തി നേതൃത്വം നല്‍കുന്ന പിഡിപി – ബിജെപി സഖ്യസര്‍ക്കാരാണ് കശ്മീര്‍ ഭരിക്കുന്നത്. ചൗധരി ലാല്‍ സിങും ചന്ദര്‍ പ്രകാശ് ഗംഗയുടെയും നിലപാട് സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫതിയാണ് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടത്. ബിജെപി കേന്ദ്ര നേതാക്കളുമായി സംസാരിച്ച ശേഷമായിരുന്നു മെബബൂബ മുഫ്തിയുടെ തീരുമാനം.

പ്രതികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഏക്താ മഞ്ച് സംഘടിപ്പിച്ച റാലിയില്‍ ഇരുവരും പങ്കാളികളായിരുന്നു. ചന്ദ്രപ്രകാശ് ഗംഗ വ്യാവസായ വകുപ്പും ലാല്‍ സിങ് വനം വകുപ്പുമാണ് കൈകാര്യം ചെയ്തിരുന്നത്. ഇതിനിടെ, കത്വ വിഷയത്തില്‍ കശ്മീരിലെ പിഡിപി – ബിജെപി സഖ്യസര്‍ക്കാര്‍ ഉലയുകയാണന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്നപരിഹാരത്തിനായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് കാശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എട്ടുവയസുകാരിയുടെ നിഷ്ടൂരമായ കൊലപാതകത്തില്‍, ബിജെപി പിന്തുണയ്ക്കുന്ന ഹിന്ദു ഏക്താ മഞ്ച് ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തിനെതിരേ രംഗത്തുവന്നിരിക്കുകയാണ്. സംസ്ഥാന ഏജന്‍സിയുടെ അന്വേഷണറിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും കേന്ദ്ര ഏജന്‍സിയായ സിബിഐ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ഹിന്ദു ഏക്താ മഞ്ചിന്റെ നിലപാട്.

കത്വയില്‍ എ?ട്ടു വ?യ?സു?കാ?രി ആ?സി?ഫ?യെ മ?യ?ക്കു?മ?രു?ന്ന് ന?ല്‍?കി ഉ?റ?ക്കി?യ?ശേ?ഷ?മാ?ണ് ക്ഷേ?ത്ര?ത്തി?ന?ക?ത്ത് വ?ച്ച് എ?ട്ട് പേ?ര്‍ ചേ?ര്‍?ന്ന് ബ?ലാ?ത്സം?ഗം ചെ?യ്ത് കൊ?ല?പ്പെ?ടു?ത്തി?യ?ത്. പോ?ലീ?സ് ന?ല്‍?കി?യ കു?റ്റ?പ?ത്ര?ത്തി?ല്‍ മ?ന?സാ?ക്ഷി?യെ ഞെ?ട്ടി?ക്കു?ന്ന ക്രൂ?ര?കൃ?ത്യ?ങ്ങ?ളു?ടെ വി?വ?ര?ങ്ങ?ളാ?ണു?ള്ള?ത്. ദിവസങ്ങളോളം ആ കുഞ്ഞ് നേരിടേണ്ടിവന്ന വേദനയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ആ പിഞ്ചു കുഞ്ഞ് തന്റെ അവസാന നിമിഷങ്ങളില്‍ അനുഭവിക്കേണ്ടിവന്ന വേദനയ്ക്ക് മുന്നില്‍ ഒരു കണ്ണീരുകൊണ്ടും പകരം വീട്ടാനാകില്ലെന്നത് കുറ്റപത്രത്തില്‍ നിന്നും വ്യക്തം. കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി മൂന്ന് തവണയാണ് കൂട്ടബലാംത്സംഗത്തിനിരയായത്. രണ്ട് പൊലീസുകാരടങ്ങുന്ന ആറ് പേരുടെ സംഘമാണ് കുഞ്ഞിനെ മൂന്ന് വട്ടം ബലാംത്സംഗത്തിനിരയാക്കുന്നത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി വലിയ കല്ലുകൊണ്ട് രണ്ട് വട്ടം തലയ്ക്കടിച്ചതും ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് 18 പേജുള്ള കുറ്റപത്രത്തിലുള്ളത്.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തുകയായിരുന്നു. കുട്ടി ക്രൂരമായ ബലാംത്സംഗത്തിന് ഇരയാകുകയും തല കല്ലുകൊണ്ട് ഇടിയേറ്റ് തകര്‍ന്ന നിലയിലുമായിരുന്നു.

ബ്രാഹ്മണര്‍ തിങ്ങി താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്ന് മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക ലക്ഷ്യത്തോടെയായിരുന്നു പെണ്‍കുട്ടിയെ തട്ടികൊണ്ട് പോവലും ബലാത്സംഗം ചെയ്യലും. റവന്യൂവകുപ്പില്‍നിന്ന് വിരമിച്ച സഞ്ജിറാമാണ് ബലാംത്സംഗ കൊലപാതകത്തിന്‍ഫെ മുഖ്യ സൂത്രധാരന്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുക, ബലാംത്സംഗം ചെയ്യുക, കൊല്ലുക എന്നീ പദ്ധതികള്‍ തയ്യാറാക്കിയത് സഞ്ജിറാമാണ്. ഇയാളെ കൂടാതെ മകന്‍ വിശാല്‍ ഗംഗോത്രയും, പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ഈ കൊടും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. എസ്പിഒ ഖജൂരിയയും സുഹൃത്ത് വിക്രമും ചേര്‍ന്നാണ് കുട്ടിയെ മയക്കുന്നതിനുള്ള മരുന്ന് വാങ്ങിക്കുന്നത്.

തട്ടികൊണ്ടുപോയ പെണ്‍കുട്ടിയെ സഞ്ജി റാമിന്റെ നിര്‍ദേശ പ്രകാരം മരുമകന്‍ മയക്ക് മരുന്ന് നല്‍കി ക്ഷേത്രത്തിനുള്ളിലെത്തിച്ച് അടച്ചിടുകയായിരുന്നു. ഖജൂരിയയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇടയ്ക്കിടെ മുറിയില്‍ കയറി പെണ്‍കുട്ടിയ്ക്ക് മയക്ക് മരുന്ന് നല്‍കിയിരുന്നു. സഞ്ജി റാമിന്റെ മരുമകന്‍ തന്നെയാണ് പെണ്‍കുട്ടിയെ ആദ്യം ബലാംത്സംഗം ചെയ്തത്. മീററ്റിലുണ്ടായിരുന്ന മകന്‍ വിശാല്‍ ജംഗോത്രയെ താല്‍പര്യമുണ്ടെങ്കില്‍ ഉടന്‍ നാട്ടിലെത്തണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കുറ്റകൃത്യത്തില്‍ പങ്കാളിയാക്കുകയും ചെയ്തു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദേവസ്ഥാനത്ത് തന്നെ പ്രതികള്‍ മാറി മാറി കുഞ്ഞിനെ ബലാംത്സംഗം ചെയ്തുകൊണ്ടിരുന്നു. സംഭവം അറിയാമായിരുന്ന പ്രാദേശിക പൊലീസുകാര്‍ക്ക് ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കി ഒതുക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് സഞ്ജിറാമിന്റെ നിര്‍ദേശ പ്രകാരമാണ് മകനും മരുമകനും ചേര്‍ന്ന് കുട്ടിയെ ക്ഷേത്രത്തിന് സമീപത്തെ കലുങ്കിനടിയില്‍ എത്തിച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊല്ലുന്നതിന് തൊട്ടുമുന്‍പും പൊലീസുകാരനായ ഖജൂരിയ ഒരിക്കല്‍ കൂടി കുട്ടിയെ ബലാംത്സംഗം ചെയ്തെന്നും മരണം ഉറപ്പിക്കാനാണ് പാറക്കല്ലുകൊണ്ട് ഇടിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തില്‍ സഞ്ജിറാം മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാകാത്ത മരുമകന്‍, ഒരു പൊലീസ് സബ് ഇന്‍സ്പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, മറ്റ് രണ്ട് പൊലീസുകാര്‍ എന്നിവരാണ് പ്രതികള്‍. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധമായി രംഗത്തെത്തിയത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: