ലിഗയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

കേരളത്തില്‍ വച്ച് ദുരുൂസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഐറിഷ് വനിത ലീഗയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്രാ ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോവളത്തിന് സമീപത്ത് നിന്നും ലഭിച്ച മൃതശരീരം ലീഗയുടെതാണെന്ന് സഹോദരി ഇല്‍സിയും ഭര്‍ത്താവ് ആന്‍ഡ്രുവും തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകളുടെ ഫലം വരുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ ഉണ്ടാകും. ഈ അവസരത്തില്‍ ലീഗയുടെ കുടുംബത്തിന്റെ അഗാധമായ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

തിരുവനന്തപുരത്ത് കാണാതായ ലിത്വാനിയന്‍ സ്വദേശി ലീഗയ്ക്കായി നടത്തിയ തിരച്ചിലുകളെല്ലാം വിഫലമായി. കോവളത്തിന് സമീപത്ത് നിന്നും ലഭിച്ച മൃതശരീരം ലീഗയുടെതാണെന്ന് സഹോദരി ഇല്‍സിയും ഭര്‍ത്താവ് ആന്‍ഡ്രുവും തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകളുടെ ഫലം വരുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ ഉണ്ടാകും. ഈ അവസരത്തില്‍ ലീഗയുടെ കുടുംബത്തിന്റെ അഗാധമായ ദുഃഖത്തില്‍ പങ്ക് ചേരുന്നു.

മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. കൂടാതെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപയും നല്‍കും. അടുത്ത ദിവസം തന്നെ ലീഗയുടെ സഹോദരി ഇല്‍സിക്ക് തുക കൈമാറുമെന്ന വിവരം ഞാന്‍ നിര്‍ദ്ദേശം നല്‍കിയത് പ്രകാരം ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ കഅട ഇല്‍സിയെ നേരില്‍ കണ്ട് അറിയിച്ചു. ലീഗയുടെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകണമെന്ന് ഇല്‍സി സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതിനുള്ള നിയമ തടസങ്ങള്‍ മാറ്റാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈ എടുക്കും. കൂടാതെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും.

കടുത്ത വിഷാദ രോഗത്തിനുള്ള ചികിത്സാര്‍ത്ഥം ഫെബ്രുവരി 3ന് സഹോദരി ലിസിയോടൊപ്പം തിരുവനന്തപുരം പോത്തന്‍കോട്ടെ സ്വകാര്യ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലെത്തിയ ലീഗ മാര്‍ച്ച് 14നു അവിടെ നിന്നു കാണാതാവുകയായിരുന്നു. ലീഗയുടെ കാര്യത്തില്‍ ചികിത്സാ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് വേണ്ട മുന്‍കരുതല്‍ ഉണ്ടായിരുന്നില്ല എന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ച്ച സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.

 

ഡികെ

Share this news

Leave a Reply

%d bloggers like this: