ഡബ്ലിനിലെ ജലക്ഷാമത്തിന് തടയിടാന്‍ ഷാനോന്‍ വാട്ടര്‍സപ്ലൈ പ്രോജക്റ്റ്

ഡബ്ലിന്‍: തലസ്ഥാന നഗരിയില്‍ വരുംകാല ജല ധൗര്‍ലഭ്യത്തെ മറികടക്കാന്‍ ഐറിഷ് വാട്ടറിന്റെ പുതിയ ജല പദ്ധതി. ഡബ്ലിനിലും, തൊട്ടടുത്ത പ്രദേശങ്ങളിലും അടുത്ത വര്‍ഷങ്ങളില്‍ ജലക്ഷാമം രൂക്ഷമാക്കുമെന്ന് ഐറിഷ് വാട്ടര്‍ തന്നെ വക്തമാക്കിയിരുന്നു. നഗരത്തിലെ ജനസംഖ്യ 2030 ആവുന്നതോടെ വര്‍ധിക്കുമ്പോള്‍ വരുംകാലത്തേക്ക് ജലക്ഷാമം തടയാന്‍ ലക്ഷ്യംവെച്ചുകൊണ്ടുള്ള പദ്ധതിയാണിത്. 3 ബില്യണ്‍ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് നിര്‍മ്മാണ അനുമതി ഉള്‍പ്പെടെ നിരവധി ഘട്ടങ്ങള്‍ പിന്നിടേണ്ടി ഉണ്ട്.

പദ്ധതിയെക്കുറിച്ചുള്ള വിശദമായ അവലോകനം മന്ത്രിതലം മുതല്‍ പൊതുജനങ്ങളില്‍ വരെ എത്തിക്കേണ്ട ചുമതലയും ഐറിഷ് വാട്ടറിന് തന്നെയാണ്. പദ്ധതിക്ക് സ്റ്റേറ്റ് ഫണ്ടിങ് കാര്യക്ഷമമാക്കിയാലേ നിശ്ചിത കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയു എന്നാണ് ഐറിഷ് വാട്ടര്‍ കണക്കാക്കുന്നത്. 60 വര്‍ഷത്തിന് ശേഷം അയര്‍ലന്‍ഡ് കണ്ട ഏറ്റവും വലിയ പദ്ധതിയാണിത്. ഷാനോന്‍ നദിയില്‍ നിന്ന് 5 ശതമാനം ജലമെടുത്ത് ഐറിഷ് വാട്ടര്‍ പ്ലാന്റുകളില്‍ എത്തിച്ച്, 180 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ വഴി വിതരണത്തിന് സജ്ജമാക്കാന്‍ ലക്ഷ്യമിടുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: