പൊതു ജീവനക്കാര്‍ക്ക് ഇരുതട്ടിലുള്ള ശമ്പള വ്യത്യാസം അവസാനിപ്പിക്കണമെന്ന് യൂണിയനുകള്‍

ഡബ്ലിന്‍: അധ്യാപകര്‍ ഉള്‍പ്പെടെയുള്ള പൊതുജീവനക്കാര്‍ക്ക് രണ്ടുതരത്തിലുള്ള ശമ്പള വ്യവസ്ഥ അവസാനിപ്പിക്കണമെന്ന് യൂണിയനുകള്‍. പബ്ലിക് സര്‍വീസ് യുണിയനായ ഫോഴ്‌സ പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തും. 2011-നു ശേഷം ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ കുറഞ്ഞ ശമ്പള വ്യവസ്ഥകളും, അതിന് മുന്‍പ് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് കൂടിയ ശമ്പളവുമാണ് ലഭിക്കുന്നത്.

തുല്യ ജോലി ചെയ്യുന്നവര്‍ക്ക് വ്യത്യസ്തമായ ശമ്പള നിരക്കുകള്‍ അംഗീകരിക്കാനാവില്ലെന്ന് ടീച്ചേര്‍സ് യൂണിയനുകള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഒരു വിഭാഗം ജീവനക്കാര്‍ക്ക് നേരിടുന്ന പ്രശ്‌നം ഒഴിവാക്കാന്‍ 200 മില്യണ്‍ യൂറോയെങ്കിലും ചെലവിടേണ്ടതുണ്ട്. ബഡ്ജറ്റില്‍ നിന്നും ഈ തുക ഉടന്‍ ചെലവിടാനാവില്ലെന്ന നിലപാടിലാണ് പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ്. യൂണിയനും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാനാണ് സാധ്യത.

ഡികെ

Share this news

Leave a Reply

%d bloggers like this: