ആല്‍ഫിയുടെ തിരിച്ചു വരവിനായി ലോകം മുഴുവനും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു

ലോകം മുഴുവന്‍ ഈ കുഞ്ഞിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ലിവര്‍പൂളിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണ് ആല്‍ഫി ഇവാന്‍സ് എന്ന രണ്ട് വയസ്സുകാരന്‍. തലച്ചോറിലെ ഞരമ്പുകള്‍ ശോഷിച്ചുവരുന്ന അപൂര്‍വ രോഗമാണ് ആല്‍ഫിയ്ക്ക്. ഒരിക്കലും ആ കുഞ്ഞ് രക്ഷപ്പെടില്ലെന്നും സ്വാഭാവിക മരണം അനുവദിച്ച് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് സമ്മതിക്കാന്‍ ആല്‍ഫിയുടെ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല.

അവനെ റോമിലെ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനായി കോടതിയുടെ അനുമതി തേടിയെങ്കിലും ലഭിച്ചില്ല വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷയും കോടതി തള്ളി. കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന അപേക്ഷയെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ കുട്ടിയുടെ വെന്റിലേറ്റര്‍ നീക്കിയത്. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തികൊണ്ട് അമ്മയുടെ മാറിന്‍െ ചൂടേറ്റ് അവന്‍ ഇപ്പോഴും ജീവിയ്ക്കുകയാണ്.

ഇവര്‍ പറയുന്നതെല്ലാം തെറ്റാണെന്ന് അവന്‍ തെളിയിക്കുകയാണ്. അവന്‍ ഇനിയും ജീവിയ്ക്കും ദിവസങ്ങളല്ല മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങളോളം ആത്മവിശ്വാസത്തോടെ ആല്‍ഫിയുടെ അച്ഛന്‍ ടോം ഇവാന്‍സ് പറയുന്നു. ഏത് നിമിഷവും മരണപ്പെടാം എന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിക്കിമ്പോഴും കഴിഞ്ഞ 62 മണിക്കൂറായി ആ കുഞ്ഞ് ജീവിയ്ക്കുകയാണ് എന്ന അത്ഭുതത്തിലാണ് ഇന്ന് ഈ ലോകം . അവന്‍ മരണത്തെ തോല്‍പ്പിച്ച് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആല്‍ഫിയുടെ മാതാപിതാക്കള്‍.

കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകത്തിന്റെ ഭാഗങ്ങളില്‍ ആള്‍ഫിക്കായി പ്രതിഷേധ പരിപാടികളും മാര്‍ച്ചുകളും നടക്കുന്നുണ്ട്. ആല്‍ഫി ഇവാന്‍സ് ആര്‍മി എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആല്‍ഫിക്ക് ഉണ്ടായിരിക്കുന്ന മസ്തിഷ്‌ക രോഗത്തിന് ചികിത്സകള്‍ ഫലം ചെയ്യില്ലെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. എന്നാല്‍ പ്രതീക്ഷ കൈവിടാതെ പോരാടുകയാണ് ആല്‍ഫിയും മാതാപിതാക്കളും. മകന്റെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ടോം ഇവാന്‍സ് വത്തിക്കാന്‍ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടലിനെ തുടര്‍ന്ന് ആല്‍ഫിക്ക് ഇറ്റാലി പൗരത്വം നല്‍കിയിരുന്നു. വിഷയത്തില്‍ സഹായ വാഗ്ദാനവുമായി പോളീഷ് സര്‍ക്കാരും രംഗത്ത് വന്നിട്ടുണ്ട്.

https://www.youtube.com/watch?v=Bt6FFtNcknY

 

ഡികെ

Share this news

Leave a Reply

%d bloggers like this: