യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ഇന്ധനവിലയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടും; രാജ്യത്തെ വാഹന ഉപഭോക്താക്കളെ വിലക്കയറ്റം രൂക്ഷമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

അയര്‍ലണ്ടിലെ ഇന്ധനവിലയില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനവുണ്ടായതായി പഠനം. യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും കൂടിയ ഇന്ധന വിലയുള്ള രാജ്യങ്ങളില്‍ അയര്‍ലണ്ട് മുന്നിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ധനവിലയിലെ വര്‍ദ്ധനവ് വാഹന ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദ്ഗദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ധനവിലക്കയറ്റത്തിന് അനുസരിച്ച് വിപണിയിലും മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. യുറോപ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില നിലവാരപ്പട്ടികയില്‍ അയര്‍ലണ്ട് 10-ാം സ്ഥാനത്താണ്. ഡീസലിന്റെ കാര്യത്തില്‍ 29 അംഗ പട്ടികയില്‍ 11-ാം സ്ഥാനത്താണ് അയര്‍ലണ്ട്. വിലക്കയറ്റം ഗതാഗതമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും.

ക്രൂഡ് ഓയിലിന് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയ്ക്ക് ബാരലിന് 72 ഡോളറാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതാണ് അയര്‍ലണ്ട് ഇന്ധന വിപണിയെ പ്രതികൂലമായി ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം നോര്‍വെയിലുള്ളവരുടെ സ്ഥിതി ഇതിലും ശോചനീയമാണ്. 50 പൗണ്ടിന് 35 ലിറ്റര്‍ പെട്രോളും 37 ലിറ്റര്‍ ഡീസലുമാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ലഭിക്കുന്നത്.

അയര്‍ലണ്ടില്‍ നിലവില്‍ 50 യൂറോ പെട്രോള്‍ വിലയില്‍ ശരാശരി 732km സഞ്ചരിക്കാനുള്ള ഇന്ധനം ലഭിക്കുനുണ്ട്. ഇതേ വിലയില്‍ നോര്‍വെയിലുള്ളതിനേക്കാള്‍ 96.5 km അധികം സഞ്ചരിക്കാനുള്ള പെട്രോള്‍ നമുക്ക് ലഭിക്കുന്നുണ്ട്. ഏറ്റവും വിലക്കുറവില്‍ ഡീസല്‍ ലഭിക്കുന്നത് ലക്സെംബര്‍ഗിലാണ്. ഇവിടെ 50 പൗണ്ടിന് 53.3 ലിറ്റര്‍ ഡീസല്‍ ലഭിക്കും. 906 മൈല്‍ ദൂരം സഞ്ചരിക്കാം. അയര്‍ലണ്ടിലെക്കാള്‍ 200 മൈല്‍ അധികമാണ് ഇത്.

AA യുടെ ഏറ്റവും പുതിയ ഇന്ധന വില വിവരം അനുസരിച്ച് അയര്‍ലണ്ടില്‍ പെട്രോളിന് ലിറ്ററിന് 137.6 സെന്റ് ആണ്. കഴിഞ്ഞ മാസം ഇത് 137 സെന്റ് ആയിരുന്നു. ഡീസലിന് കഴിഞ മാസം 126.5 എന്നുള്ളത് ഈ മാസം ആയപ്പോഴേക്കും ലിറ്ററിന് 127.1 സെന്റ് ആയി ഉയര്‍ന്നു. അയര്‍ലന്റിലെ ടൗണുകളിലും സിറ്റികളിലെയും പെട്രോള്‍ പമ്പുകള്‍ വിവരങ്ങള്‍ പരിശോധിച്ചാണ് വിലനിലവാരം സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്.ഡബ്ലിനില്‍ ഉള്ളവര്‍ ദേശീയ ശരാശരിയേക്കാള്‍ 1 സെന്റ് കൂടുതല്‍ പെട്രോളിനും ഡീസലിനും ഈടാക്കേണ്ടി വരുന്നുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: