നേഴ്സുമാര്‍ പണിമുടക്കിന് തയ്യാറെടുക്കുന്നു; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

ഡബ്ലിന്‍: തൊഴില്‍ മേഖലയില്‍ അവകാശ പോരാട്ടങ്ങള്‍ക്ക് നേഴ്‌സിങ് ജീവനക്കാര്‍ തയ്യാറെടുക്കുന്നതായി സൂചന. ആശുപത്രികളിലെ പരിമിതികള്‍ മറികടന്ന് മണിക്കൂറുകളോളം സേവന രംഗത്ത് സജീവമാവുന്ന നേഴ്സുമാര്‍ക്ക് വേണ്ട വിധത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവര്‍ സമര രംഗത്തേക്ക് ഇറങ്ങുന്നത്. ജീവനക്കാരുടെ സംഘടന ആയ ഐ.എന്‍.എം.ഓ-ക്ക് എച്ച്.എസ്.ഇ പല വാഗ്ദാനങ്ങളും കൈമാറിയെങ്കിലും ഇതെല്ലം നടപ്പില്‍ വരാത്തതില്‍ പ്രതിഷേധിച്ചാണ് അടുത്ത വര്‍ഷം മുതല്‍ ഇവര്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നത്.

കോര്‍ക്കില്‍ വെച്ച് നടന്ന സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് ജനറല്‍ സെക്രട്ടറി ഫിന്‍ നി ഷിയാഗ്ദെ ആണ് സമര പ്രഖ്യാപനം നടത്തിയത്. നേഴ്‌സിങ് റിക്രൂട്‌മെന്റ്, ശമ്പള പരിഷ്‌കരണം തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറുന്നതുവരെ സമരം നടത്താനാണ് സംഘടനയുടെ ആലോചന. പൊതുജീവനക്കാര്‍ക്കിടയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ആലോചിക്കുന്ന നേഴ്സുമാര്‍ പരിഗണന അര്‍ഹിക്കുന്നവരാണെന്നും ജനറല്‍ സെക്രട്ടറി പറയുന്നു.

ഇതോടെ എച്ച്.എസ്.ഇ-ക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. നേഴ്സുമാരുടെ ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ ആരോഗ്യ രംഗത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. ആശുപത്രി തിരക്കുകള്‍ പ്രവചിക്കാന്‍ കഴിയാത്ത വിധത്തില്‍ വര്‍ധിക്കും. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വരെ അടച്ചിടേണ്ട സാഹചര്യവും ഉണ്ടായേക്കുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. സ്മിയര്‍ ടെസ്റ്റ് വിവിധവുമായി ബന്ധപ്പെട്ട് എച്ച്.എസ്.ഇ ഡയറക്ടര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ അംഗങ്ങള്‍ ആരോഗ്യ മന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതികളും കൈമാറിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: