ഹവായി ദ്വീപില്‍ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചു; ജനങ്ങളെ ഒഴിപ്പിക്കുന്നു; ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഹവായി: അപ്രതീക്ഷിതമായി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഹവായി ദ്വീപില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. തുടര്‍ ഭൂകമ്പങ്ങള്‍ക്ക് പിന്നാലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടി. ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്വിലവെയ്യ പര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്.

ലാവയും വിഷവാതകവും പുറത്തേക്ക് വന്നതോടെ ജനങ്ങളെ ഒഴിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതും വലുതുമായ നൂറോളം ഭൂകമ്പങ്ങളാണ് ദ്വീപില്‍ ഉണ്ടായത്. വിഷവാതകമായ സള്‍ഫര്‍ ഡൈ ഓക്സൈഡ് പ്രദേശത്ത് വ്യാപിച്ചിരിക്കുകയാണ്. 492 അടി നീളമുള്ള വിള്ളലില്‍ നിന്നാണ് ലാവ പുറത്തേക്ക് വന്നത്.

ദ്വീപില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹവായി നാഷണല്‍ ഗാര്‍ഡും സൈന്യവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.ഇതു വരെ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ദ്വീപിലെ ലെയ്ലാനി എസ്റ്റേറ്റ്‌സിനോടു ചേര്‍ന്നു ജീവിക്കുന്നവരോടാണ് ഇപ്പോള്‍ ഒഴിയാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 1700ഓളം പേരാണ് ഇവിടെ താമസിക്കുന്നത്. ഒഴിപ്പിക്കപ്പെട്ടവര്‍ക്കായി രണ്ടു കമ്യൂണിറ്റി സെന്ററുകളിലായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. ഭീമാകാരമായി ലാവ പുറത്തേക്ക് ഒഴുകുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിയിട്ടുണ്ട്.

https://www.youtube.com/watch?v=8nApPhFoEOc

ഡികെ

Share this news

Leave a Reply

%d bloggers like this: