അയര്‍ലണ്ടില്‍ ഭീകരാക്രമണ സാധ്യതയെന്ന് യൂറോപ്യന്‍ ഉന്നത പോലീസ്വൃത്തങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പോലീസ് സംഘം. തീവ്രവാദ ആക്രമണത്തെ ചെറുക്കാന്‍ എല്ലാ പഴുതുകളും അടച്ച് മുന്നോട്ട് പോകണമെന്ന് യൂറോപ്പിലെ ഉന്നതത പോലീസ്വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ഡബ്ലിനില്‍ 35 യൂറോപ്യന്‍ രാജ്യങ്ങളിലെ 80 സീനിയര്‍ പോലീസ് ഓഫിസര്‍മാര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ ആദ്യ ദിവസത്തില്‍ തന്നെയാണ് ഇത്തരം ഒരു അഭിപ്രായം ഉയര്‍ന്നു വന്നത്.

ഭീകരര്‍ ലക്ഷ്യം വെയ്ക്കുന്ന ലണ്ടന്‍, ബ്രസല്‍സ്, പാരീസ് നഗരങ്ങളിലെ പോലീസ് സേന അംഗങ്ങളും, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുത്തു. യു.കെയില്‍ ഉണ്ടായ നിരന്തര ഭീകര ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടിലും സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് കോണ്‍ഫറന്‍സിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്.

യൂറോപ്യന്‍ വന്‍കര പിടിച്ചെടുക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകള്‍ ശ്രമം നടത്തി വരുന്നത് പ്രതിരോധിക്കാന്‍ വന്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ സമ്മേളനത്തില്‍ ധാരണയായി. തലസ്ഥാനം, തിരക്കേറിയ സ്ട്രീറ്റുകള്‍, പാര്‍ക്കുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ എല്ലാ സമയത്തും സംരക്ഷണം ലഭ്യമാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ഗാര്‍ഡ അസിസ്റ്റന്റ് കമീഷണര്‍ വ്യക്തമാക്കി.

ഡികെ

Share this news

Leave a Reply

%d bloggers like this: