ഡബ്ലിനില്‍ ഡാര്‍ട്ട് സര്‍വീസുകള്‍ക്ക് തടസ്സം നേരിടും

ഡബ്ലിന്‍: വടക്കുഭാഗത്തേക്കുള്ള ഡാര്‍ട്ട് സര്‍വീസുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ മുടക്കം നേരിടും. കൊണോലി-ഹോത്ത്/മാലഹൈഡ് റൂട്ടില്‍ ആയിരിക്കും യാത്രാ തടസ്സം നേരിടുന്നത് എന്ന് ഐറിഷ് റെയില്‍ അറിയിച്ചിട്ടുണ്ട്. വടക്ക് ഭാഗത്തേക്കുള്ള റെയില്‍വേ പാത നവീകരണവുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനാലാണ് ഡാര്‍ട്ട് സര്‍വീസുകള്‍ നിതിവെയ്ക്കപ്പെട്ടത്.

ഏകദേശം 48 മണിക്കൂര്‍ നീളുന്ന ജോലികള്‍ ആണ് പൂര്‍ത്തിയാക്കാനുള്ളതെന്ന് ഐറിഷ് റെയിലിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. വാരാന്ത്യത്തില്‍ ഡാര്‍ട്ട് സേവനങ്ങള്‍ക്ക് തടസ്സം നേരിടുന്നത് ഡബ്ലിനില്‍ യാത്രാ ദുരിതം വര്‍ധിപ്പിക്കും. ട്രെയിന്‍ യാത്രക്ക് തയ്യാറെടുക്കുന്നവര്‍ ഐറിഷ് റെയിലിന്റെ അറിയിപ്പുകള്‍ ശ്രദ്ധിക്കുക. റെയില്‍വേ യാത്രക്ക് തടസ്സം നേരിടുന്നത് ഡബ്ലിന്‍ ബസ്സിലും തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: