ലോകത്തിലെ ഏറ്റവും വലിയ മരണവലയം അറേബ്യന്‍ കടലില്‍ കണ്ടെത്തി; മുന്നറിയിപ്പ് നല്‍കി ശാസ്ത്രലോകം

അറേബ്യന്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന മരണ മേഖല (dead zone) ലോകത്തിലെ തന്നെ ഏറ്റവും വലുതെന്ന് ശാസ്ത്രലോകം. ഓക്‌സിജന്‍ ഏറ്റവും പരിമിത അളവിലുള്ള മേഖല സമുദ്രസഞ്ചാരികളുടെയും സമുദ്രജീവികളുടെയും ജീവനു തന്നെ ഭീഷണിയായിരിക്കും. ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ സീ ഗ്ളൈഡേഴ്‌സ് എന്ന പേരിലുള്ള റോബോട്ടിക് ഡൈവേഴ്‌സിനെ ഉപയോഗിച്ചു നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യങ്ങള്‍ വെളിവായത്. ഈ മരണ വലയത്തിന് അമേരിക്കന്‍ സംസ്ഥാനമായ ഫ്ളോറിഡയെക്കാള്‍ വലിപ്പമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഒമാന്‍ ഉള്‍ക്കടലിലെ 63,700 ചതുരശ്രമൈല്‍ മേഖലയില്‍ ഓക്‌സിജന്റെ അളവ് അനുദിനം കുറയുകയാണെന്നാണു പഠനം പറയുന്നത്. 1970-കളിലാണ് അപകടമേഖലയെക്കുറിച്ച് ശാസ്ത്രലോകം ആദ്യമായി കണ്ടെത്തിയത്. അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതീക്ഷിച്ചതിനേക്കാള്‍ വ്യാപ്തി അപകടമേഖലയ്ക്കുണ്ടെന്നാണ് പുതിയ പരീക്ഷണങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്. സമീപഭാവിയില്‍ തന്നെ ഈ വലയം കൂടുതല്‍ വലുതാകുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സമുദ്രത്തില്‍ ഉഷ്ണജലത്തിന്റെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. ഉഷ്ണജലത്തില്‍ ഓക്‌സിജന്റെ അളവ് പരിമിതമായിരിക്കും. ഇതിനുപുറമേ സമുദ്രത്തിലെ മാലിന്യതോത് വര്‍ധിക്കുക കൂടി ചെയ്തതാണ് മരണവലയത്തിന്റെ വ്യാപ്തിക്കു കാരണം. ആയിരത്തിലധികം മീറ്റര്‍ സമുദ്രാന്തര്‍ഭാഗത്ത് എട്ടുമാസം പരീക്ഷണം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സമീപഭാവിയില്‍ ഒരു മഹാദുരന്തമാണു വരാന്‍ പോകുന്നത് എന്ന മുന്നറിയിപ്പാണു ശാസ്ത്രലോകം നല്‍കുന്നത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: