അനധികൃത സ്വയം തൊഴില്‍ ലേബലില്‍ ജീവനക്കാര്‍ക്ക് നഷ്ടമാവുന്നത് വന്‍ ആനുകൂല്യങ്ങള്‍; റവന്യൂ വകുപ്പിന്റെ ബോധവത്കരണ പരിപാടിക്ക് തുടക്കമായി

ഡബ്ലിന്‍: തൊഴിലുകളെ സ്വയംതൊഴില്‍ ഇനത്തില്‍ ഉള്‍പ്പെടുത്തുന്ന തൊഴില്‍ ഉടമകള്‍ ജീവനക്കാരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുന്നതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം. റവന്യൂ-വര്‍ക്ക് പ്ലെയിസ് റിലേഷന്‍ കമ്മീഷന്‍-തൊഴില്‍ വകുപ്പ്-സാമൂഹിക സുരക്ഷാ മന്ത്രാലയങ്ങളുടെ സംയുക്ത പ്രചാരണ പരിപാടിക്ക് തുടക്കമായി. തൊഴിലിനെ സ്വയം തൊഴില്‍ ഇനത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ തൊഴില്‍ ഉടമക്ക് ചെലവ് കുറക്കാന്‍ ആവും. പി.ആര്‍.എസ്.ഐ തുടങ്ങിയ തൊഴില്‍ നിയമങ്ങളെ ഒഴിവാക്കുകയും ചെയ്യാം.

തൊഴിലാളികള്‍ക്ക് ഇത് വരുത്തിവെയ്ക്കുന്നത് വന്‍ നഷ്ടങ്ങള്‍ മാത്രമാണ്. ഇതോടെ തൊഴിലാളികള്‍ രാജ്യത്തെ പ്രധാന ആനുകൂല്യ പദ്ധതികളില്‍ നിന്ന് പുറത്താവുകയാണ് ചെയ്യുന്നത്. ഇവര്‍ നാഷണല്‍ മിനിമം വേജ്, സിക്ക് പേ, റിഡാന്‍ഡന്‍സി പേ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് പുറത്താവുമ്പോള്‍ തൊഴിലുടമകള്‍ നികുതിവെട്ടിക്കല്‍ ഉള്‍പ്പെടെയുള്ള ദുരുപയോഗങ്ങള്‍ നടത്താന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. ഇത്തരം പരാതികള്‍ വ്യാപകമായി ലഭിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്ന പ്രചാരണ പരിപാടിയുമായി വിവിധ വകുപ്പുകള്‍ രംഗത്ത് എത്തിയത്.

സെല്‍ഫ് എംപ്ലോയ്മെന്റ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന തൊഴിലുകളെക്കുറിച്ചും, ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ തൊഴില്‍ വകുപ്പ് ജനുവരിയില്‍ പുതിയ ഗൈഡ് ലൈന്‍ പുറത്ത് ഇറക്കിയിരുന്നു. ഇംഗ്ലീഷ് ഉള്‍പ്പെടെ 8 ഭാഷയില്‍ പ്രസിദ്ധീകരിച്ച ഗൈഡ് ലൈന്‍ തൊഴില്‍ ഉടമകള്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയാനുള്ള ഒരു ഉപാധികൂടിയാണ് . തൊഴിലുകളെ തരംതിരിച്ചുകൊണ്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ നിയമ രേഖ. തൊഴിലാളികള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ തങ്ങളുടെ തൊഴില്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു എന്ന് ജീവനക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രചാരണമാണ് ആരംഭിച്ചിരിക്കുന്നത്. ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ഉടമക്ക് എതിരെ പരാതി നല്‍കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: