ആദ്യ ടെസ്റ്റ് ചരിത്രമാക്കാന്‍ അയര്‍ലണ്ട്; ‘തങ്ങള്‍ നിസാരക്കാരല്ല’ ; പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി അയര്‍ലന്‍ഡ് ക്യാപ്റ്റന്‍

ചരിത്രം കുറിക്കാന്‍ ഇറങ്ങുന്ന അയര്‍ലന്‍ഡ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനൊപ്പം ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ച അയര്‍ലന്‍ഡ് ഈയാഴ്ച നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ കളിച്ച് കൊണ്ട് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുകയാണ്. അയര്‍ലന്‍ഡിലെ മാലഹിഡില്‍ നടക്കുന്ന മത്സരത്തിന് മുമ്പ് എതിരാളികളായ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി രംഗത്ത് വന്നിരിക്കുകയാണ് അയര്‍ലന്‍ഡ് നായകന്‍ വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ് പാകിസ്താനെതിരെ ആദ്യ ടെസ്റ്റിനിറങ്ങുന്ന അയര്‍ലന്‍ഡ് ടീമിനെ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് നയിക്കും. മെയ് പതിനൊന്നാം തീയതിയാണ് ആദ്യമത്സരം.

ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ചശേഷം അയര്‍ലന്‍ഡിന്റെ ആദ്യ മത്സരമാണ് പാകിസ്താനെതിരെ നടക്കാനിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനോടൊപ്പമാണ് അയര്‍ലന്‍ഡിന് ടെസ്റ്റ് പദവി ലഭിച്ചത്. അഫ്ഗാനിസ്ഥാന്റെ ആദ്യമത്സരം ജൂണ്‍ 14 ന് ഇന്ത്യയ്ക്കൊപ്പമാണ്. ആദ്യ ടെസ്റ്റായത് കൊണ്ട് തങ്ങളെ നിസാരക്കാരായി കാണരുതെന്ന് പോര്‍ട്ടര്‍ഫീല്‍ഡ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നു. മത്സരം നടക്കുന്നത് തങ്ങളുടെ ഹോം ഗ്രൗണ്ടിലാണ്, സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കുന്നതി ന്റെ ആനുകൂല്യം തങ്ങള്‍ക്കൊപ്പമുണ്ട്, അത് കൊണ്ടു തന്നെ എളുപ്പത്തില്‍ മത്സരം സ്വന്തമാക്കാമെന്ന് പാകിസ്ഥാന്‍ വിചാരിക്കരുത്”. പോര്‍ട്ടര്‍ ഫീല്‍ഡ് പറഞ്ഞു.

പിച്ചിന്റേയും മത്സരസാഹചര്യങ്ങളുടേയും ആനുകൂല്യവും അയര്‍ലന്‍ഡിനൊപ്പമുണ്ടെന്ന് അഭിപ്രായപ്പെട്ട അയര്‍ലന്‍ഡ് നായകന്‍, പാകിസ്ഥാനെ തോല്‍പ്പിച്ച് ചരിത്രം കുറിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയും പങ്ക് വെക്കുന്നു.മെയ് പതിനൊന്നാം തീയതിയാണ് ഇരുവരും തമ്മിലുള്ള ചരിത്ര ടെസ്റ്റ് ആരംഭിക്കുന്നത്. അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള പാകിസ്ഥാന്റെ പതിനാറംഗ ടീമില്‍ 5 പേര്‍ അണ്‍ ക്യാപ്പ്ഡ് താരങ്ങളാണ്. എന്നാല്‍ പരിചയസമ്പന്നരായ താരങ്ങളാണ് മത്സരത്തില്‍ അയര്‍ലന്‍ഡിന് വേണ്ടി അണിനിരക്കുന്നത്. വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ് നയിക്കുന്ന ടീമില്‍, സീനിയര്‍ താരങ്ങളായ എഡ്മുണ്ട് ജോയിസ്, ബോയിഡ് റാങ്കിന്‍, നിയാല്‍ ഒബ്രിയാന്‍, കെവിന്‍ ഒബ്രിയാന്‍ എന്നിവരെല്ലാം ഇടം പിടിച്ചിട്ടുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: