മധ്യവയസ്‌കരില്‍ അമിത ഉത്കണ്ഠ ഡിമെന്‍ഷ്യ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍

മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരില്‍ പില്‍കാലത്ത് മറവിരോഗം ബാധിക്കാനുള്ള സാധ്യത 80 ശതമാനം വരെ കൂടുതലെന്ന് പഠനങ്ങള്‍. ഓണ്‍ലൈന്‍ ജേര്‍ണല്‍ ബി.എം .ജെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഡിമെന്‍ഷ്യയും- ഉത്കണ്ഠയും വളരെ ബന്ധപെട്ടു കിടക്കുകയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ എടുത്തുപറയുന്നു. മധ്യവയസ്‌കരില്‍ മാസിക പിരിമുറുക്കം കൂടുംതോറും ഈ സാധ്യത വര്‍ധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു.

പരമാവധി ഉത്കണ്ഠ ഒഴിവാക്കിയാല്‍ ഡിമെന്‍ഷ്യ-അല്‍ഷിമേഴ്സ് രോഗങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്ന് പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങള്‍ ഡിമന്‍ഷ്യയിലേക്ക് നയിക്കുമെന്നാണ് കണ്ടെത്തല്‍. വിവിധ രാജ്യങ്ങളില്‍ 3000 പേരില്‍ നടത്തിയ പഠനമാണ് ഗവേഷകരെ ഈ നിഗമനത്തിലേക്ക് നയിച്ചത്

എ.എം .

Share this news

Leave a Reply

%d bloggers like this: