സോഡിയത്തിന്റെ അളവ് അറിയാന്‍ മൗത്ത് സെന്‍സര്‍

ജോര്‍ജിയ: ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കൂടുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന മൗത്ത് സെന്‍സര്‍ വികസിപ്പിച്ചു. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ക്ക് ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറക്കാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ കഴിയുന്ന ഈ ഇലക്ട്രോണിക് ഉപകരണം വികസിപ്പിച്ചത് ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരുകൂട്ടം ഗവേഷകരാണ്.

സോഡിയത്തിന്റെ അളവ് കൂടുമ്പോള്‍ ഫോണിലേക്ക് സന്ദേശം ലഭ്യമാകുന്ന മൗത്ത് സെന്‍സര്‍ ആരോഗ്യ രംഗത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ വൂന് ഹൊങ്ങിയോ പറയുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണത്തില്‍ നിന്നും മാത്രമേ ലവണാംശത്തിന്റെ തോത് കണ്ടെത്താന്‍ കഴിയൂ എന്നത് മാത്രമാണ് സെന്‍സറിന്റെ പോരായ്മ എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഈ കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: