ഡണ്‍ഡാള്‍ക്ക് സെക്കണ്ടറി സ്‌കൂളില്‍ വന്‍ തീപിടിത്തം.

ഡണ്‍ഡാള്‍ക്ക്: ഡണ്‍ഡാള്‍ക്ക്-ലെ സെന്റ് ലൂയിസ് സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന് തീ പിടിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ സ്‌കൂള്‍ കെട്ടിടത്തിന് തീ പിടിക്കുന്നതിന് കണ്ടയാള്‍ ഉടന്‍ തന്നെ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. കാസ്റ്റില്‍ ടൗണിലെ പഴക്കംചെന്ന സ്‌കൂള്‍ കെട്ടിടമാണ് അഗ്‌നിക്ക് ഇരയായത്.

4 ഫയര്‍ യൂണിറ്റുകളുടെ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിന് ഒടുവില്‍ തീ അണക്കാന്‍ കഴിഞ്ഞത്. സ്‌കൂളിലെ ഫര്‍ണ്ണിച്ചറുകളെല്ലാം അഗ്‌നിക്ക് ഇരയായി. അറ്റകുറ്റപ്പണികള്‍ ചെയ്തതിന് ശേഷം മാത്രമേ ഇവിടെ അധ്യയനം നടക്കുകയുള്ളൂ. ഷോര്‍ട് സര്‍ക്യൂട്ട് ആവാം അപകടം ഉണ്ടാക്കിയതെന്ന് നിഗമനത്തിലാണ് പോലീസ്.

ഡികെ

Share this news

Leave a Reply

%d bloggers like this: