ജീവന്റെ മഹത്വം ഒരിക്കല്‍ക്കൂടി അറിയിച്ചുകൊണ്ടുള്ള പ്രോലൈഫ് റാലി വോട്ടെടുപ്പില്‍ നിര്‍ണ്ണായകമായേക്കും.

ഡബ്ലിന്‍: പ്രോലൈഫിന്റെ നേതൃത്വത്തില്‍ നടന്ന ലവ് ബോത്ത് റാലിക്ക് ഡബ്ലിനില്‍ സ്വാധീനം ഏറുമെന്ന് വിലയിരുത്തല്‍. കെറിയിലെ ജി.പി ഡോക്ടര്‍ ആന്‍ഡ്രൂ ഓ റീഗന്‍ ഉത്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുക്കാന്‍ വന്‍ ജനാവലിയാണ് ഡബ്ലിനിലെ മറിയോണ്‍ സ്‌ക്വയറിലെത്തിയത്. യാഥാര്‍ഥ്യം മനസ്സിലാക്കിയിട്ടും അബോര്‍ഷന്‍ നിയമം എടുത്തുകളയുന്നതിന് ചില ആരോഗ്യ പ്രവര്‍ത്തകര്‍ ചുക്കാന്‍ പിടിക്കുന്നത് കഴുകാന്‍ കണ്ണുകളുടെ താത്പയപ്രകാരം മാത്രമാണെന്നും ഡോക്ടര്‍ ആന്‍ഡ്രൂ പറയുന്നു.

അയര്‍ലണ്ടില്‍ പല വര്‍ഷങ്ങളില്‍ അബോര്‍ഷന്‍ നിയമം ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും ജനങ്ങള്‍ ഇതിന്റെ വിപത്ത് തിരിച്ചറിഞ്ഞിരുന്നതായി ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും സാധാരണക്കാരും അടങ്ങുന്ന വന്‍ ജനക്കൂട്ടം ഈ പരിപാടിയുടെ ഭാഗമായി മാറി. അബോര്‍ഷന്‍ നടത്തി അതിന്റെ ശാരീരികവും മാനസികവുമായ തിക്താനുഭവം നേരിട്ടവര്‍ തങ്ങളുടെ അനുഭവ കഥകള്‍ പങ്കുവെച്ചു.

അയര്‍ലണ്ടിലെ ഭരണ സംവിധാനങ്ങള്‍ എട്ടാം ഭേദഗതി ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത് ജനങ്ങള്‍ തിരിച്ചറിയേണ്ട സമയമാണെന്ന് പ്രോലൈഫിന്റെ വക്താക്കള്‍ പറയുന്നു. ഈ മാസം 25-ന് നടക്കാനിരിക്കുന്ന ഹിത പരിശോധനയുമായി ബന്ധപ്പെട്ട് പ്രോലൈഫ് സംഘടിപ്പിച്ച അവസാനത്തെ റാലി ആയിരിക്കും ഇത്. അബോര്‍ഷന്‍ നിയമങ്ങള്‍ സുതാര്യമാക്കിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വന്‍ ബിസിനസ്സുകള്‍ നടക്കുന്നതായും പ്രോലൈഫ് ഓര്‍മിപ്പിക്കുന്നു.

പ്രോലൈഫിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായതോടെ വിദ്യാര്‍ത്ഥികളടങ്ങുന്ന യുവാക്കള്‍ക്കിടയില്‍ ഈ ജീവക്കുരുതിക്കെതിരെയുള്ള വികാരം ശക്തമാക്കാന്‍ കഴിഞ്ഞിരുന്നു. രാജ്യത്ത് ഗര്‍ഭിണികളില്‍ മരണം സംഭവിക്കുമ്പോള്‍ അത് അബോര്‍ഷനുമായി ബന്ധപ്പെടുത്തി കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് ഈ നിയമത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം നടന്നുവരികയാണ്. ഇതിനെ ഫലപ്രദമായി നേരിടാന്‍ തങ്ങളുടെ വോട്ടവകാശം ഓരോരുത്തരും പ്രയോജനപ്പെടുത്തണമെന്നും പ്രോലൈഫ് അംഗങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: