സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിനെതിരെ കുറ്റപത്രം

ഭാര്യ സുന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഐപിസി 306 പ്രകാരം ആത്മഹത്യ പ്രേരണക്കും ഐപിസി 498എ പ്രകാരം ഗാര്‍ഹിക പീഡനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയില്‍ സുനന്ദ പുഷ്‌കറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസില്‍ ഈ മാസം 24ന് പട്യാല ഹൗസ് കോടതി വീണ്ടും വാദം കേള്‍ക്കും. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കോണ്‍ഗ്രസിനെ ആക്രമിക്കുന്നതിന്റെ ഭാഗമായാണ് ശശി തരൂരിനെ പ്രതിയാക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. സുനന്ദയുടെ മരണം കൊലപാതകമാണ് എന്നായിരുന്നു നേരത്തെ ഡല്‍ഹി ഡല്‍ഹി പൊലീസിന്റെ നിലപാട്. സുനന്ദയുടെ മരണം ആല്‍പ്രാക്‌സ് എന്ന മരുന്ന് അമിത അളവില്‍ ശരീരത്തില്‍ ചെന്നത് കൊണ്ടാണ് എന്നായിരുന്നു ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്.

സുനന്ദയുടെ ശരീരത്തില്‍ ആണവ വസ്തുവായ പൊളോണിയത്തിന്റെ അംശമില്ലെന്ന് എഫ്ബിഐ പരിശോധനക്ക് ശേഷം വ്യക്തമാക്കിയിരുന്നു. മരണം പൊളോണിയമോ മറ്റേതെങ്കിലും ആണവ വസ്തുവോ ഉള്ളില്‍ച്ചെന്നല്ല എന്നായിരുന്നു അവരുടെ നിഗമനം. എഫ്ബിഐ ഡല്‍ഹി പൊലീസിന് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയിലെ ലാബുകളില്‍ ഈ വിഷം കണ്ടെത്താനുള്ള സൗകര്യം ഇല്ല എന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് 2015 ഫെബ്രുവരിയില്‍ സുനന്ദയുടെ ശരീരഭാഗങ്ങള്‍ വാഷിങ്ടണിലെ എഫ്ബിഐ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ആത്മഹത്യയെന്നാണ് ആദ്യത്തെ നിഗമനം എങ്കിലും ഈ വര്‍ഷം ആദ്യം പൊലീസ് വിഷം ഉള്ളില്‍ച്ചെന്നാണ് സുനന്ദ മരിച്ചതെന്ന് അവകാശപ്പെട്ട് അജഞാതനായ വ്യക്തിക്ക് എതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: