സ്റ്റേവാര്‍ഡ്സ് കെയറില്‍ അംഗപരിമിതര്‍ക്ക് പോഷകാഹാരക്കുറവ് കണ്ടെത്തി ഹിക്ക

ഡബ്ലിന്‍: വെസ്റ്റ് ഡബ്ലിനിലെ കെയര്‍ സെന്ററില്‍ താമസിക്കുന്ന അംഗപരിമിതര്‍ക്ക് നല്‍കുന്ന ആഹാരത്തില്‍ ക്രമക്കേട് കണ്ടെത്തി. ഹിക്ക നടത്തിയ പരിശോധനയില്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് പ്രതിദിനം ലഭിക്കേണ്ട പോഷകാഹാരം ലഭിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വെസ്റ്റ് ഡബ്ലിനിലെ സ്റ്റേവാര്‍ഡ്സ് കെയറിനെതിരെ നോട്ടീസ് നല്‍കി.

അംഗപരിമിതരായ 38 പേര്‍ താമസിക്കുന്ന ഇവിടെ കഴിഞ്ഞ ഡിസംബറിലും ആരോഗ്യ ഏജന്‍സി മിന്നല്‍ പരിശോധന നടത്തിയിരുന്നു. അന്തേവാസികളുടെ ആരോഗ്യ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടരുന്ന അതെ നിലവാരം തന്നെയാണ് ഇപ്പോഴും ഈ കെയര്‍ സെന്റര്‍ പിന്തുടരുന്നതെന്ന് ഹിക്ക പറയുന്നു.

ആരോഗ്യകരമായ ഭക്ഷണവും വെള്ളവും ആവശ്യമായ തോതില്‍ ശരീരത്തിന് ലഭിക്കാത്തതിനാല്‍ അന്തേവാസികളിലും ചിലര്‍ക്ക് നിര്‍ജ്ജലീകരണം അനുഭവപ്പെടുന്നുണ്ടെന്നും കണ്ടെത്തി. 6 മാസ സമയത്തിനുള്ളില്‍ ശരിയായ ഭക്ഷണക്രമം പിന്തുടര്‍ന്നില്ലെങ്കില്‍ കെയര്‍ സെന്ററിന്റെ ലൈസന്‍സ് എടുത്ത് കളയുമെന്ന് ഹിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: