ഡബ്ലിനില്‍ ബസ് ഡ്രൈവര്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം

ഡബ്ലിന്‍: ഡബ്ലിന്‍ ബസ് ഡ്രൈവര്‍ക്ക് മുഖത്ത് സാരമായ പരിക്കേറ്റ കേസില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. ഗ്രെ സ്റ്റോണ്‍സില്‍ വെച്ചാണ് ഡ്രൈവര്‍ക്ക് നേരെ അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. മുഖത്ത് സാരമായ പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. ന്യൂ ടൌണ്‍ മൗണ്ട് കെന്നടിയിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ മാസമാണ് സംഭവം ഉണ്ടായത്. അക്രമിയെ കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തും.

ആക്രമണ സമയത്ത് മുഖം മറച്ചെത്തിയ അജ്ഞാതന്‍ ബസ് ഡ്രൈവറുടെ മുഖത്ത് സാരമായി പരിക്കേല്‍പ്പിച്ച് പിന്‍വാങ്ങുകയായിരുന്നു. ഡബ്ലിനില്‍ രാത്രി റൂട്ടുകളില്‍ സ്ഥിരമായി ബസ് ഡ്രൈവര്‍ക്ക് നേരെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് തടയണമെന്ന് ബസ് ജീവനക്കാര്‍ ആവശ്യപ്പെട്ടു.

ഡികെ

Share this news

Leave a Reply

%d bloggers like this: