രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിലുറച്ച് കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യവും ബി.ജെ.പിയും; ഗവര്‍ണറുടെ നിലപാട് നിര്‍ണായകം

ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ 106 സീറ്റു നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും 78 സീറ്റു കൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന കോണ്‍ഗ്രസും നിലമെച്ചപ്പെടുത്തി 37 സീറ്റുകളോടെ നിര്‍ണായക ശക്തിയായി മാറിയ ജെ.ഡിയു സോഷ്യലിസ്റ്റും ചേര്‍ന്ന് സഖ്യകക്ഷിയായി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ആരംഭിച്ചതോടെ ഗവര്‍ണര്‍ ശ്രദ്ധാകേന്ദ്രമായി മാറുന്നു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ വജുഭായ് വാലയുടെ തീരുമാനം നിര്‍ണായകമാണ്. എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കാം എന്ന് ദേവഗൗഡയെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഒരുമിച്ച് ഗവര്‍ണറെ കണ്ടു. ബിഎസ് യെദിയൂരപ്പയും ഗവര്‍ണറെ കണ്ടു.

113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടതെങ്കിലും ഈ മാന്ത്രിക സംഖ്യയിലെത്താല്‍ ആര്‍ക്കും കഴിയാത്ത സാഹചര്യത്തിലാണ് വെവ്വേറെ മത്സരിച്ച കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുിള്ള നീക്കം തകൃതിയാക്കിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ബിജെപിയെതന്നെയാകും ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ക്ഷണിക്കുക എന്ന ധാരണയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. അതേ സമയം തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി ഔദ്യോഗികമായി പുറത്തുവരാത്തതും അവ്യക്തതകള്‍ സൃഷ്ടിക്കുന്നുണ്ട്. കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ എന്ന ധാരണകള്‍ സംബന്ധിച്ച് ഇരുപാര്‍ട്ടി നേതൃത്വവും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഈ നീക്കത്തെ ഏതുവിധേനെയും തടയാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

ഇതിനായി കേന്ദ്രമന്ത്രിമാര്‍ കൂട്ടത്തോടെ കര്‍ണാടകയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 106 സീറ്റായാലും സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദം ഉന്നയിക്കും എന്ന നിലപാടില്‍ തന്നെയാണ് ബി.ജെ.പി നേതൃത്വം. ഗവര്‍ണര്‍ അതിന് അനുമതി നല്‍കിയാല്‍ ഉടന്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കാനും ബി.ജെ.പി ആലോചിക്കുന്നു. സര്‍ക്കാര്‍ ഉണ്ടാക്കിയതിനുശേഷം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയമാകുന്നതിനുള്ളില്‍ കഴിയാവുന്ന അട്ടിമറികളിലൂടെ സാങ്കേതിക ഭൂരിപക്ഷം സൃഷ്ടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം.

ഗവര്‍ണറെ സ്വാധീനിച്ച് കൂടുതല്‍ സമയം നേടിയെടുക്കുകയും ജെഡിഎസിനെയും സ്വതന്ത്രരെയും തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുകയുമാണ് ബിജെപി ലക്ഷ്യമിടുന്നത്. സാധാരണ ഗതിയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെയാണ് സര്‍ക്കാര്‍ ഉണ്ടാക്കാനായി ഗവര്‍ണര്‍ വിളിക്കുക. എന്നാല്‍ ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി ഉണ്ടാക്കിയ സഖ്യകക്ഷിയെയാണ് അവിടങ്ങളില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിച്ചത്. അതിനാല്‍ ഇവിടെയും ഗവര്‍ണറുടെയും നിലപാട് നിര്‍ണായകമാണ്.

മൂന്ന് സ്വതന്ത്രരുടെ നിലപാടും നിര്‍ണായകമാണ്. ബിജെപിയെ മറികടന്ന് സ്വതന്ത്രരും കോണ്‍ഗ്രസിനൊപ്പം ജെഡിഎസിനെ പിന്തുണയ്ക്കുകയാണെങ്കില്‍ ഗവര്‍ണറുടെ നില പരുങ്ങലിലാകും. അങ്ങനെ വന്നാല്‍ ജനാധിപത്യ മര്യാദ മാനിച്ച് ഗവര്‍ണര്‍ ഈ സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കേണ്ടി വരും.അതേ സമയം സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ജെഡിയുവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഉപമുഖ്യമന്ത്രി സ്ഥാനവും മറ്റു മന്ത്രി സ്ഥാനങ്ങളും കോണ്‍ഗ്രസ് സ്വന്തമാക്കും. അതേ സമയം യെഡിയൂരപ്പയെ മുഖ്യമന്ത്രിയാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: