ചൈനീസ് യാത്രാ വിമാനത്തിന്റെ കോക് പിറ്റിനു സമീപത്തെ ജനാല തകര്‍ന്ന് കോ പൈലറ്റ് പുറത്തേക്ക് തെറിച്ചു

ചൈനീസ് വിമാനം 32000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിന്‍ഡ് സ്‌ക്രീന്‍ തകര്‍ന്ന് കോ-പൈലറ്റ് അപകടത്തില്‍ പെട്ടു. വായു സമ്മര്‍ദ്ദത്താല്‍ കോക്പിറ്റിനരികത്തെ ജനാലയിലൂടെ പുറത്തേക്ക് തെറിക്കാന്‍ തുടങ്ങിയ കോ പൈലറ്റിനെ വിമാനത്തിലെ ജീവനക്കാര്‍ ചേര്‍ന്നാണ് അകത്തേക്ക് വലിച്ചുകയറ്റിയത്.

അപകട സാഹചര്യം കണക്കിലെടുത്ത് വിമാനം അടിയന്തരമായി നിലത്തിറക്കി. ചൈനീസ് എയര്‍ ലൈന്‍സിന്റെ എയര്‍ബസ് എ 319 ആണ് അപകടത്തില്‍ പെട്ടതെന്ന് വിമാനത്തിന്റെ ക്യാപ്റ്റന്‍ ലിയു ചുവാന്‍ജിന്‍ പറഞ്ഞു. മുന്നറിയിപ്പുകള്‍ കൂടാതെയാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയെതന്നും പൈലറ്റ് അറിയിച്ചു.

ജനാലചില്ല പൊട്ടിയതോടെ വലിയ ശബ്ദത്തോടെ ശക്തിയായ കാറ്റ് അകത്തേക്ക് അകത്തേക്ക് കയറിയെന്നും അതിലൂടെ കൊ പൈലറ്റ് പുറത്തേക്ക് തെറിക്കുകയായിരുന്നെന്നും പൈലറ്റ് പറഞ്ഞു. കോ പൈലറ്റ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതുകൊണ്ടുമാത്രമാണ് പുറത്തേക്കു തെറിച്ചു പോകാതിരുന്നത്.

കാറ്റി കയറിയതോടെ റേഡിയോ വഴിയുള്ള നിര്‍ദ്ദേശങ്ങളൊന്നു കേള്‍ക്കാന്‍ കഴിഞ്ഞില്ല. വിമാനം അടിയന്തരമായി ഇറക്കുകയേ വഴിയുണ്ടായിരുന്നുള്ളു. വിമാനത്തിനുള്ളില്‍ 119 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഷെങ്ഡു വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരായിരുന്നു. 27 പേര്‍ക്ക് അടിയന്തര വൈദ്യ സഹായം നല്‍കി. സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: