ഡബ്ലിന്‍ ബീച്ചുകളില്‍ ജല ഗുണമേന്മ കുറയുന്നു: ജലജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത

ഡബ്ലിന്‍: ഡബ്ലിനിലെ 5 ബീച്ചുകളില്‍ ജല ഗുണനിലവാരം കുറഞ്ഞു . ഇ.യു നിഷ്‌കര്‍ഷിക്കുന്ന നിലവാരം പുലര്‍ത്താത്ത ബീച്ചുകളില്‍ കുളിക്കുന്നത് ആരോഗ്യകരമല്ലെന്ന് എന്‍വയോണ്‍മെന്റല്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡബ്ലിനിലെ 15 ബീച്ചുകളില്‍ 5 എണ്ണമാണ് ഇ,പി,എ യുടെ 2017 ബാതിങ് വാട്ടര്‍ റിപ്പോര്‍ട്ടില്‍ ആരോഗ്യകരമല്ലെന്ന് കണ്ടെത്തിയത്. പോര്‍ട്രന്‍, റഷ് സൗത്ത്, ലോഗ്ഷിണി, മെറിയോണ്‍ സ്ട്രാന്‍ഡ്, സാന്ഡിമൗണ്ട് സ്ട്രാന്‍ഡ് എന്നീ ബീച്ചുകളാണ് ഗുണനിലവാര തകര്‍ച്ച നേരിടുന്നത്.

ഡബ്ലിന്‍ ബീച്ചുകളില്‍ പൊതുവേ ജല ഗുണമേന്മ കുറഞ്ഞു വരുന്നതായും ഇ.പി.എ യുടെ പരിശോധനയില്‍ .കണ്ടെത്തി. നിലവാരം കുറഞ്ഞ ബീച്ചുകളില്‍ കുളിക്കാനെത്തുന്നവര്‍ക്ക് ജലജന്യ രോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇ.പി.എ പറയുന്നു. ബീച്ചുകളിലേക്കു അഴുക്കുചാല്‍ തുറന്നു വിടുന്നത് ഉള്‍പ്പെടെ മലിനീകരിക്കപ്പെടുന്നത് വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്. മലിനീകരണം കണ്ടെത്തിയ ബീച്ചുകളില്‍ വളര്‍ത്തുമൃഗങ്ങളെ കഴിവതും ഒഴിക്കണമെന്നും പരിസ്ഥിതി വകുപ്പ് നിര്‍ദേശിക്കുന്നു.

ഡികെ .

Share this news

Leave a Reply

%d bloggers like this: