ഡബ്ലിനില്‍ ദീര്‍ഘകാല വാടക മുറികള്‍ക് ക്ഷാമം നേരിടുന്നു

ഡബ്ലിന്‍:ഡബ്ലിനില്‍ വീട്ടുടമകള്‍ ദീര്‍ഘകാലത്തേക്ക് വാടകമുറികള്‍ നല്‍കുന്നില്ലെന്ന് പരാതി. തലസ്ഥാനത്തെ പകുതിയിലധികം വാടകകെട്ടിടങ്ങളും കുറഞ്ഞ ദിവസത്തേക്ക് മാത്രമായി ചുരുങ്ങിയെന്ന് പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് ആയ Daft.ie ചുണ്ടികാട്ടുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് പല ഉടമകളും വാടകയ്ക്ക് കെട്ടിടങ്ങള്‍ അനുവദിക്കാത്തതെന്നും പറയപ്പെടുന്നു. ഈ മാസം പകുതിയായപ്പോള്‍ ഡബ്ലിനില്‍ 1258 താമസ സൗകര്യങ്ങള്‍ മാത്രമാണ് ദീര്‍ഘകാലയളവില്‍ ലഭ്യമായിട്ടുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഡബ്ലിനില്‍ ഇത്തരം താമസസ്ഥലങ്ങള്‍ക്ക് 30 ശതമാനത്തോളം കുറവ് നേരിടുന്നുണ്ട്.

വിനോദസഞ്ചാര മേഖലക്ക് കരുത്ത് പകരാന്‍ ഷോര്‍ട് ടെം ഹൗസിങ് കെട്ടിടങ്ങള്‍ വന്നതോടെ വീട്ടുടമകള്‍ വന്‍തോതില്‍ ഈ അവസരം ദുരുപയോഗപ്പെടുത്തുകയാണെന്നു ചൂണ്ടിക്കാട്ടി Daft.ie ഹൗസിങ് മന്ത്രാലയത്തിന് പരാതി സമര്‍പ്പിച്ചു. ദീര്‍ഘകാല വാടകക്ക് നല്‍കിക്കൊണ്ടിരുന്നു അല്ല കെട്ടിടങ്ങളും ഇപ്പോള്‍ ഷോര്‍ട് ടെം സമയപരിധിയിലാണ് നല്‍കിവരുന്നത്. വാടക മുറികള്‍ ഒഴിഞ്ഞു കിടന്നാലും ലോങ്ങ് ടെം ടേമില്‍ നല്കാന്‍ ഉടമകള്‍ തയ്യാറാകാത്തത് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ വാടക വീടുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നു. ഷോര്‍ട് ടെം സ്റ്റേ നല്‍കുന്നതിലൂടെ വന്‍ ലാഭം ലക്ഷ്യമിട്ടാണ് വീട്ടുടമകള്‍ ഇതിനു തയ്യാറാകുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: