കുടുംബസംഗമം 2018 ന്റെ രെജിസ്‌ട്രേഷന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.

ഡബ്ലിന്‍: അയര്‍ലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ രെജിസ്‌ട്രേഷന്‍ ഉത്ഘാടനം മെയ് 20 ഞായറാഴ്ച ഡബ്ലിന്‍, സെന്റ്. ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വച്ച് വി. കുര്‍ബ്ബാനാനന്തരം ഇടവക വികാരി. ബഹു. ഫാ. ബിജു പാറേക്കാട്ടില്‍, ബിനു അന്തിനാടിനും കുടുംബത്തിനും നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.

സെപ്റ്റംബര്‍ 28 ,29 ,30 തിയ്യതികളിലായി ഡബ്ലിനിലുള്ള കാസില്‍നോക്ക്, സെന്റ്. വിന്‍സെന്റ്‌സ് കോളേജില്‍ വച്ചാണ് കുടുംബസംഗമം 2018 നടത്തപ്പെടുന്നത്. സെപ്റ്റംബര്‍ 28 വെള്ളിയാഴ്ച വൈകിട്ട് 5 .00 മണിക്ക് കൊടിയേറ്റിനും 5.30 ന് സന്ധ്യാ നമസ്‌കാരത്തിനും ശേഷം ഉത്ഘാടന സമ്മേളനത്തോടെ ആരംഭിച്ച് ഞായറാഴ്ച്ച 9 .30 ന് അര്‍പ്പിക്കപ്പെടുന്ന വി. കുര്‍ബ്ബാനാനന്തരം റാലിക്കും സമാപന സമ്മേളനത്തിനും ശേഷം കൊടിയിറക്കോടുകൂടെ പര്യവസാനിക്കവിധത്തിലാണ് ക്രമീകരണങ്ങള്‍ ചെയ്തുവരുന്നത്.

ഇടവക മെത്രാപോലീത്ത അഭി .ഡോ.മാത്യൂസ് മോര്‍ അന്തിമോസ് തിരുമനസ്സിന്റെ മഹനീയ സാന്നിധ്യവും കൂടാതെ ക്ളാസ്സുകള്‍ എടുക്കുന്നതിനായി ബഹു. എബി വര്‍ക്കി അച്ചനും (ഇന്ത്യ),എല്‍ദോസ് വട്ടപ്പറമ്പില്‍ അച്ചനും (ഡെന്‍മാര്‍ക്ക്) ,ബെല്‍ഫാസ്‌റ് സെന്റ്. ഇഗ്നേഷ്യസ് യാക്കോബായ പള്ളിയില്‍ നിന്നും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും എത്തിച്ചേരുന്നതാണ്. ഭദ്രാസന തലത്തിലും ഇടവക തലത്തിലും വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് കുടുംബസംഗമം 2018 സുഗമവും അനുഗ്രഹകരവുമാക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി സെക്രട്ടറി ഫാ. ജിനോ ജോസഫ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: