ഹിത പരിശോധന: തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. 3 ദശലക്ഷം ആളുകള്‍ പോളിംഗ് ബൂത്തിലേക്ക്

ഡബ്ലിന്‍: ചൂടേറിയ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് നാളെ ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ ഹിതപരിശോധന നടക്കും. 3 ദശലക്ഷം ആളുകളുടെ അഭിപ്രായങ്ങള്‍ വോട്ടായി മാറുന്നതോടെ ഭരണഘടനാപരമായ മാറ്റങ്ങള്‍ക്ക് ഈ നിയമം വിധേയമാകും. രാവിലെ 7 മുതല്‍ വൈകിട്ട് 10 വരെ 15 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.

അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയന്ത്രണം എടുത്തുകളയുന്നതിന് സര്‍ക്കാര്‍ സംവിധാങ്ങള്‍ മുന്നിട്ടിറങ്ങുമ്പോള്‍ നിയന്ത്രണമില്ലാതെ ഇത് അനുവദിക്കപ്പെടുന്നത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങുന്ന പ്രോലൈഫ് അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഐറിഷ് ടൈംസ് നടത്തിയ ഹിതപരിശോധനാ സര്‍വേയില്‍ ഗര്‍ഭച്ഛിദ്രത്തിന് എതിരായുള്ള വികാരം വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നിരവധി തവണ അയര്‍ലണ്ടില്‍ പരാജയപ്പെട്ട ഗര്‍ഭച്ഛിദ്ര ഹിതപരിശോധന വീണ്ടും മറ്റൊരു സാഹചര്യത്തില്‍ തിരിച്ചെത്തുകയാണ്. ഭരണകക്ഷിയിലെ ഒരുവിഭാഗം ആളുകള്‍ ഈ നിയന്ത്രണം എടുത്തുകളയുന്നതിനെ ശക്തമായി എതിരിക്കുന്നവരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണകക്ഷിയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍ ആകുമെന്ന ചര്‍ച്ചയും സജീവമായിരുന്നു.

അബോര്‍ഷനുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന വ്യാജ പ്രചാരണം നടത്തി എസ് ക്യാംപെയ്നിങ് മുന്നോട്ട് പോവുകയായിരുന്നു. നാളെ നടക്കുന്ന ഹിതപരിശോധനാ ഫലം ഈ നിയമത്തില്‍ നിര്‍ണ്ണായകമാകുമെന്നതില്‍ സംശയമില്ല.

ഡികെ

Share this news

Leave a Reply

%d bloggers like this: