ക്ലെയര്‍ ബീച്ചില്‍ വന്‍തോതില്‍ ഇ കോളി സാന്നിധ്യം: ജാഗ്രത നിര്‍ദ്ദേശം നല്‍കി കൗണ്ടി കൌണ്‍സില്‍

ക്ലയര്‍ : ക്ലെയര്‍ ബീച്ചില്‍ ജാഗ്രത നിര്‍ദ്ദേശം. ക്ലെയറിലെ വൈറ്റ് സ്ട്രാന്‍ഡ് ടൂണ്‍ബെര്‍ഗില്‍ കുളിക്കുന്നത് ആരോഗ്യകരമായി അപകടം ക്ഷണിച്ചു വരുത്തുമെന്ന് ക്ലെയര്‍ കൗണ്ടി കൌണ്‍സില്‍ നിര്‍ദ്ദേശിക്കുന്നു. അപകടകാരിയായ ഇ. കോളി ബാക്റ്റീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാലാണ് കടുത്ത ജാഗ്രത പുലര്‍ത്താന്‍ സന്ദര്‍ശകര്‍ക്ക് അറിയിപ് നല്‍കിയത്. ബീച്ചില്‍ കുളിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡും ഇവിടെ സ്ഥാപിച്ചിരിക്കുകയാണ് കൌണ്‍സില്‍.

കഴിഞ്ഞ ആഴ്ച ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ഡ്രയ്നേജ് മലിനജലം കൂടിച്ചേര്‍ന്ന് ബീച്ചിലേക്ക് ഒഴുകിയെത്തിയതാകാം ബീച്ചില്‍ ഇ കോളി ബാക്റ്റീരിയയുടെ വളര്‍ച്ചക്ക് കാരണമായതെന്ന് കൌണ്‍സില്‍ അറിയിപ്പില്‍ പറയുന്നു. കൗണ്ടി കൗണ്‍സിലിനെ കൂടാതെ ആരോഗ്യവകുപ്പും ഇ കോളി യെ കുറിച്ചുള്ള മുന്നറിയിപ് നല്‍കി. മനുഷ്യരിലും- മൃഗങ്ങളിലും പകര്‍ച്ചപ്പനി ഉള്‍പ്പെടെ സാംക്രമിക രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഈ ബാക്റ്റീരിയ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ലെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ക്ലെയറിലെ മറ്റു ബീച്ചുകള്‍ക്കു ഈ അറിയിപ് ബാധകമല്ല.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: