ട്രിനിറ്റിയില്‍ E3 ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാവുന്നു.

ഡബ്ലിന്‍: ഡബ്ലിന്‍ ട്രിനിറ്റിയില്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പുതിയ സ്ഥാപനം ഒരുങ്ങുന്നു. 60 മില്യണ്‍ ചെലവില്‍ പടുത്തുയര്‍ത്തുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഊര്‍ജ്ജ, പരിസ്ഥിതി സാങ്കേതിക പഠനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. E3 ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് അറിയപ്പെടുന്ന സ്ഥാപനം ഒരു ഐറിഷ് കുടുംബത്തിന്റെ സംഭവനയിലാണ് നിര്‍മ്മിക്കുന്നത്.

ശാസ്ത്ര എന്‍ജിനിയറിങ് രംഗത്ത് ആഗോളതലത്തിലുള്ള സ്ഥാപനമായി ഇതിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭയസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ വ്യക്തമാക്കി. ഊര്‍ജ്ജ പരിസ്ഥിതി സാങ്കേതിക ഗവേഷണങ്ങള്‍ക്കും ഇവിടെ അവസരം നല്‍കും. വരുംകാലത്തെ ശാസ്ത്ര സാങ്കേതിക മികവിന്റെ വന്‍ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ സംഭാവന ചെയ്യാന്‍ ഈ സ്ഥാപനത്തിന് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡികെ

Share this news

Leave a Reply

%d bloggers like this: