നേതാക്കളില്‍ ഭൂരിഭാഗവും വോട്ടിനെത്തിയത് ഡബ്ലിനില്‍

ഡബ്ലിന്‍: ഐറിഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സും ഭാര്യ സബിനയും രാവിലെ 9.30 ന് ഡബ്ലിനില്‍ വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രി ലിയോ വരേദ്കര്‍ 11.15 ന് ആയിരുന്നു വോട്ട് ചെയ്യാന്‍ എത്തിയത്. സമ്മതിദാനാവകാശം വിനിയോഗിച്ച മന്ത്രി ലിയോ വരേദ്കര്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഹിത പരിശോധനയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

സിന്‍ ഫിന്‍ നേതാവ് മേരി ലവ് മേക് ഡൊണാള്‍ഡും ഡബ്ലിനില്‍ തന്നെയാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ഫിയാണഫോള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ കോര്‍ക്കില്‍ ആയിരുന്നു വോട്ടിനു എത്തിയത്. 3 മില്യണ്‍ ആളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന വോട്ടെടുപ്പില്‍ 6500 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. രാത്രി 10 മണിയോടെ വോട്ടെടുപ്പ് അവസാനിക്കും. നാളെ രാവിലെ മുതല്‍ വോട്ട് എണ്ണിത്തുടങ്ങും.

ഡികെ

Share this news

Leave a Reply

%d bloggers like this: