മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദിക്കരയില്‍……ട്രിനിറ്റി കോളേജിലെ മുത്തശ്ശി മരം ഇനിയൊരു ഓര്‍മ്മ മാത്രം

ഡബ്ലിന്‍ : ഡബ്ലിന്‍ ട്രിനിറ്റിയിലെ 170 വര്‍ഷം പഴക്കമുള്ള മുത്തശ്ശിമരം പൊട്ടി വീണു. ട്രിനിറ്റിയിലെ ലൈബ്രറി സ്‌ക്വയറിലുള്ള അപൂര്‍വയിനം മേപ്പിള്‍ മരമാണ് ഇന്നലെ രാത്രിയോടെ മുറിഞ്ഞ് വീണത്. 1840-തില്‍ നട്ട മരമായിരുന്നു ഇതെന്ന് ട്രിനിറ്റി കോളേജ് പറയുന്നു.

ഈ മരം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. മരത്തടിയ്ക്ക് ഏറ്റ ക്ഷയമാണ് മരം മുറിഞ്ഞു വീഴാന്‍ കാരണമെന്ന് കോളേജ് അധികൃതര്‍ സ്ഥിരീതീകരിച്ചു. ഈ മരത്തടി ഉപയോഗിച്ച് കോളേജിലേക്കുള്ള ഫര്‍ണിച്ചര്‍ നിര്‍മിക്കുമെന്നു കോളേജ് വ്യക്തമാക്കി.

 

ഡികെ

Share this news

Leave a Reply

%d bloggers like this: