ഐറിഷ് സ്‌കൂളുകളില്‍ വാട്ടര്‍ സേഫ്റ്റി ക്ലാസുകള്‍ നിര്‍ബന്ധമാക്കാന്‍ നിദ്ദേശം

ഡബ്ലിന്‍ : വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വാട്ടര്‍ സേഫ്റ്റി ക്ലാസുകള്‍ വിപുലമാക്കാന്‍ ഐറിഷ് വാട്ടര്‍ നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പിന്റെ സിലബസ്സില്‍ ഇക്കാര്യം വ്യക്തമാകുന്നുണ്ടെങ്കിലും ഭൂരിഭാഗം അദ്ധ്യാപകരും ഇത് പാലിക്കുന്നില്ലെന്ന് വാട്ടര്‍സേഫ്റ്റി ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ലീച് പറയുന്നു. വാട്ടര്‍ സേഫ്റ്റി പാഠ്യ പദ്ധതിക്ക് പകരം ഫുട്‌ബോള്‍ പോലുള്ള കായിക വിനോദത്തിലേക്കു കുട്ടികളെ ആകര്‍ഷിക്കുകയാണ് അദ്ധ്യാപകര്‍.

വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനം നീന്തലില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തിലാണ് വാട്ടര്‍ അതോറിറ്റി യുടെ കര്‍ശന നിര്‍ദ്ദേശം പുറത്തു വന്നത്. നീന്താന്‍ എത്തുന്ന കുട്ടികളില്‍ അപകടങ്ങള്‍ ഏറിവരുന്നുണ്ടെന്നും ചൂണ്ടികാണിക്കപ്പെടുന്നു. വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് വാട്ടര്‍ സേഫ്റ്റി ക്ലാസുകള്‍ നിര്‍ബന്ധമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ജല വകുപ്പ് ആവശ്യപെട്ടു.

 

എഎം

Share this news

Leave a Reply

%d bloggers like this: