ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ അയര്‍ലണ്ട് അഞ്ചാം സ്ഥാനത്ത്; 185 രാജ്യങ്ങളില്‍ സന്ദര്‍ശിക്കാം

പാസ്പോര്‍ട്ടുകളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്സ് അനുസരിച്ച് ഈ പട്ടികയില്‍ ഐറിഷ് പാസ്പോര്‍ട്ട് അഞ്ചാം സ്ഥാനമാണുള്ളത്. ഐറിഷ് പാസ്പോര്‍ട്ട് ഉപയോഗപ്പെടുത്തി പൗരന്മാര്‍ക്ക് 185 രാജ്യങ്ങളില്‍ സഞ്ചരിക്കാവുന്നതാണ്.

വിസയില്ലാതെ പ്രവേശനം ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണമാണ് പാസ്‌പോര്‍ട്ടിന്റെ ശേഷി അളക്കാന്‍ മാനദണ്ഡമാക്കിയിരിക്കുന്നത്. ഈ പട്ടികയില്‍ സിംഗപ്പൂര്‍ ജര്‍മനിയുമായി രണ്ടാം സ്ഥാനം പങ്കുവയ്ക്കുമ്പോള്‍ ജപ്പാനാണ് ഇത്തവണ ഒന്നാമതെത്തിയത്. ജാപ്പനീസ് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. 188 രാജ്യങ്ങളിലേക്കാണ് ജര്‍മന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസ രഹിത യാത്ര ഇപ്പോള്‍ അനുവദനീയമായിട്ടുള്ളത്. യുകെയും യുഎസും ചൈനയുമെല്ലാം ഇക്കാര്യത്തില്‍ ജര്‍മനിയെക്കാള്‍ പിന്നിലാണ്.

ഇറ്റലിയാണ് പട്ടികയില്‍ മൂന്നാമത്. കൂടെ ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വീഡന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഇതേ സ്ഥാനം പങ്കുവയ്ക്കുന്നു.നോര്‍വേ നാലാമതും(186) എത്തി. 81 ാം സ്ഥാനത്തുള്ള ഇന്‍ഡ്യന്‍ പാസ്‌പോര്‍ട്ടുകൊണ്ട് 56 രാജ്യങ്ങള്‍ വിസാ രഹിതമായി സന്ദര്‍ശിയ്ക്കാം. ഈയിനത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് അഞ്ചാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ഇതേ റാങ്കാണ് ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, അയര്‍ലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങള്‍ക്കുമുള്ളത്.

ആഗോള തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യുഎഇ യ്ക്ക് 23ാം സ്ഥാനം ലഭിച്ചു. ഫിഫാ കപ്പ് പ്രമാണിച്ച് റഷ്യയ്ക്ക് 47ാം സ്ഥാനം ലഭിച്ചു. ആകെ 199 രാജ്യങ്ങളും 227 പട്ടണങ്ങളും അടിസ്ഥാനമാക്കിയാണ് ഹെന്‍ലി ആന്റ് പാര്‍ട്‌നേഴ്‌സ് ഇന്‍ഡക്‌സ് തയ്യാറാക്കിയത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: