സുഷമയുമായി മൗറീഷ്യസിലേക്കു പറന്ന വിമാനം 15 മിനിറ്റ് നേരം റഡാറില്‍നിന്ന് അപ്രത്യക്ഷമായി

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി മൗറീഷ്യസിലേക്കുപോയ വ്യോമസേനാ വിമാനവുമായുള്ള ബന്ധം 14 മിനിട്ട് നേരത്തേക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടമായി. ദക്ഷിണാഫ്രിക്കയിലേക്കുള്ള കേന്ദ്രമന്ത്രിയുടെ യാത്രയ്ക്കിടെ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മൗറീഷ്യസിന്റെ വ്യോമാതിര്‍ത്തിയിലേക്ക് വിമാനം പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഇത്.

മൗറീഷ്യസിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന് അല്‍പ്പനേരത്തേക്ക് വിമാനവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. 30 മിനിട്ട് നേരത്തേക്ക് വിമാനവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നാലാണ് വിമാനം കാണാതായതായി പ്രഖ്യാപിക്കുക. 12 മിനിട്ട് നേരത്തേക്ക് വിമാനവുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ മൗറീഷ്യസ് അധികൃതര്‍ അപായ സൂചന നല്‍കിയതായി എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍, വിമാനവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയെന്ന വാര്‍ത്തകള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.

ബ്രിക്സ്, ഇന്ത്യ – ബ്രസീല്‍ – ദക്ഷിണാഫ്രിക്ക മന്ത്രിതല യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് കേന്ദ്രമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. ഡല്‍ഹി -തിരുവനന്തപുരം – മൗറീഷ്യസ് വഴി ആയിരുന്നു കേന്ദ്രമന്ത്രിയുടെ യാത്ര.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: