ഗ്വാട്ടിമാല അഗ്‌നിപര്‍വ്വത സ്ഫോടനം: മരണസംഖ്യ 65 ആയി

ഗ്വാട്ടിമാല അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. തലസ്ഥാന നഗരിയായ ഗ്വാട്ടിമാല സിറ്റിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഫ്യൂഗോ അഗ്നിപര്‍വ്വതമാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്.

സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരം സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചതും, ലാവ കുത്തിയൊലിക്കുകയും ചെയ്തത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു. വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും വാഹനത്തിന്റെ ഗ്ലാസുകളിലും ചാരം പടര്‍ന്നിട്ടുണ്ട്. ചാരപ്പുക പടര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

സ്‌ഫോടനത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ആയിരക്കണക്കിന് ആള്‍ക്കാരെ സമീപപ്രദേശങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഗ്വാട്ടിമാലയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുന്നത്. മേഖലയില്‍ ദുരന്ത നിവാരണ സേനയും സൈന്യവും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: